അന്ന് ജ്യോതിക മാം ആണ് ഏറ്റവും വലിയ പിന്തുണ നല്‍കിയത്; എളിമയുള്ളയാളാണ് അവര്‍: നിമിഷ സജയന്‍
Malayalam Cinema
അന്ന് ജ്യോതിക മാം ആണ് ഏറ്റവും വലിയ പിന്തുണ നല്‍കിയത്; എളിമയുള്ളയാളാണ് അവര്‍: നിമിഷ സജയന്‍
ഐറിന്‍ മരിയ ആന്റണി
Sunday, 15th March 2026, 6:12 pm

മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളാണ് നിമിഷ സജയന്‍. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിച്ച താരം ചുരുങ്ങിയകാലം കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ നേടി. ഏറെ ചര്‍ച്ചാ വിഷയമായ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ പ്രകടനമികവ് നിമിഷക്ക് അന്യഭാഷയിലും ശ്രദ്ധ നേടികൊടുത്തിരുന്നു. ആലിയ ഭട്ട് ഉള്‍പ്പടെയുള്ള താരങ്ങള്‍ നിമിഷയുടെ പെര്‍ഫോമന്‍സിനെ വാഴ്ത്തിയിരുന്നു.

അന്യ ഭാഷകളില്‍ സജീവമാകുന്ന താരത്തിന്റേ മലയാള സിനിമകളൊന്നും തന്നെ സമീപകാലത്ത് റിലീസ് ചെയ്തിട്ടില്ല. ചിത്ത എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച നിമിഷ, ഡബ്ബ കാര്‍ട്ടല്‍ എന്ന ഹിന്ദി വെബ് സീരീസില്‍ പ്രധാനവേഷത്തിലെത്തിയിരുന്നു.

വിഷ്ണു മേനോനും ഭാവന ഖേറും രചന നിര്‍വഹിച്ച് ഹിതേഷ് ഭാട്ടിയ സംവിധാനം ചെയ്ത സീരീസില്‍ ജ്യോതിക, ഷബാന ആസ്മി, ശാലിനി പാണ്ഡെ, അഞ്ജലി ആനന്ദ്, സായ് തംഹങ്കര്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയിരുന്നു. ഇപ്പോഴിതാ സീനിയര്‍ ആക്ടേഴ്‌സിന്റെ കൂടെ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് നിമിഷ.

‘ഡബ്ബാ കാര്‍ട്ടലില്‍ ജ്യോതികയ്ക്കും ശബാന ആസ്മിക്കുമൊപ്പെം അഭിനയിച്ചത് ഒരു മികച്ച അനുഭവം തന്നെയായിരുന്നു. രണ്ടുപേരും സീനിയര്‍ ആണെങ്കിലും അവര്‍ ഒരിക്കല്‍പ്പോലും പെരുമാറ്റത്തില്‍ അത് പ്രകടിപ്പിച്ചിരുന്നില്ല. ലൊക്കേഷനില്‍ വെച്ച് ഞങ്ങള്‍ കാരവനിലേയ്ക്ക് പോകാറേ ഇല്ലായിരുന്നു. എല്ലാവരും ഒന്നിച്ചിരുന്ന് കളിതമാശകള്‍ പറഞ്ഞ് കൊണ്ടേയിരിക്കും.

ജ്യോതികാ മാഡം വളരെ എളിമയും സ്‌നേഹവമുള്ളയാളാണ്. ആ സീരീസ് കഴിയുന്നതുവരെ എനിക്ക് അവരായിരുന്നു ഏറ്റവും വലിയ പിന്തുണ. അവര്‍ സീനിയര്‍ ആണെങ്കിലും സംവിധായകന്‍ എന്തുപറയുന്നുവോ അത് ശ്രദ്ധാപൂര്‍വം കേട്ട് അദ്ദേഹം പ്രതീക്ഷിച്ച രീതിയിലുള്ള അഭിനയം തന്നെ കാഴ്ച്ചവയ്ക്കുമായിരുന്നു. അത് വളരെ ഇന്‍ഡസ്ട്രിങ് ആയിരുന്നു,’; നിമിഷ സജയന്‍ പറയുന്നു.

ഒട്ടേറെ ഭാഷകളില്‍ താന്‍ അഭിനയിക്കുന്നുണ്ടെന്നും എല്ലാ ഭാഷയും തനിക്ക് കംഫര്‍ട്ടബിള്‍ തന്നെയാണെന്നും നടി പറഞ്ഞു. നല്ല സിനിമകളില്‍ താനും ഒരു ഭാഗമായിരിക്കണം എന്നാണ് തന്റെ ആഗ്രഹമെന്നും അത് ഏത് ഭാഷയാണെങ്കിലും പ്രശ്നമില്ലെന്നും നിമിഷ കൂട്ടിച്ചേര്‍ത്തു. ഭാഷ അറിയില്ലെങ്കിലും നല്ല സിനിമകളുടെ ഭാഗമാകാനാണ് താന്‍ ശ്രമിക്കുന്നതെന്നും നടി കൂട്ടിച്ചേര്‍ത്തു. സിനിമയിലെ ഇമോഷന്‍സ് പ്രേക്ഷകര്‍ക്ക കണക്ടാകണമെന്നും നിമിഷ പറഞ്ഞു.

ഡി.എന്‍.എയാണ് നിമിഷയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അഥര്‍വ നായക വേഷത്തിലെത്തിയ ചിത്രത്തില്‍ ദിവ്യ എന്ന കഥാപാത്രമായാണ് നിമിഷ എത്തിയത്. നെല്‍സണ്‍ വെങ്കടേഷന്‍ സംവിധാനം ചെയ്ത ചിത്രം 2025 ജൂണിലാണ് തിയേറ്ററുകളിലെത്തിയത്. അശോക് സെല്‍വനുമായി നിമിഷ ഒരു പ്രൊജക്ടിന്റെ ഭാഗമാകുന്നുണ്ട്. നവാഗതനായ മണികണ്ഠ ആനന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല.

Content Highlight: Nimisha Sajayan shares her experience working with Jyothika in the series Dabba Cartel

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.