ഓണം എന്ന് കേട്ടിട്ടുണ്ടെന്നല്ലാതെ ഒരു തവണ പോലും ഓണം ആഘോഷിക്കാനോ ഓണസദ്യ കഴിക്കാനോ ഉള്ള അവസരം കിട്ടിയിരുന്നില്ല. താന്‍ ആദ്യമായി ഓണം ആഘോഷിക്കുന്നത് കഴിഞ്ഞ വര്‍ഷമാണെന്നും താരം പറയുന്നു.


മലയാളിയല്ലെങ്കിലും ഓണവും ഓണക്കാലവും ഏറെ ഇഷ്ടപ്പെടുന്ന ആളാണ് താനെന്ന് പറയുകയാണ് നടി നിക്കി ഗല്‍റാണി. ഓണാഘോഷത്തെ കുറിച്ചൊന്നും തനിക്ക് അറിയില്ലായിരുന്നു.

ഓണം ഇതുവരെ ആഘോഷിച്ചിട്ടുമില്ലായിരുന്നു. ഓണം എന്ന് കേട്ടിട്ടുണ്ടെന്നല്ലാതെ ഒരു തവണ പോലും ഓണം ആഘോഷിക്കാനോ ഓണസദ്യ കഴിക്കാനോ ഉള്ള അവസരം കിട്ടിയിരുന്നില്ല. താന്‍ ആദ്യമായി ഓണം ആഘോഷിക്കുന്നത് കഴിഞ്ഞ വര്‍ഷമാണെന്നും താരം പറയുന്നു.

രാജമ്മ@യാഹു എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഓണാഘോഷം. അന്ന് രാവിലെ തന്നെ സെറ്റിലെത്തി പൂക്കളമൊരുക്കുകയും ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഓണ സദ്യ കഴിച്ചതും മികച്ച അനുഭവമായിരുന്നു.

അന്ന് ഓണാഘോഷങ്ങളും സെറ്റില്‍ സംഘടിപ്പിച്ചിരുന്നു. മലയാളി അല്ലാതിരുന്നിട്ടും അന്നത്തെ ഓണത്തില്‍ പങ്കെടുത്ത ഓര്‍മകള്‍ ഇന്നും മനസിലുണ്ട്.

ചാക്കോച്ചനും ആസിഫ് അലിയും നല്ല കൂട്ടായിരുന്നു. ഓണത്തെ കുറിച്ചുള്ള കഥകളൊക്കെ അവര്‍ അന്ന് പറഞ്ഞുതന്നിട്ടുണ്ട്. ഇത്തവണത്തെയും ഓണം കേരളത്തില്‍ തന്നെ ആഘോഷിക്കണമെന്നുണ്ടായിരുന്നു.

എന്നാല്‍ അതിന് സാധിച്ചില്ല. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ചെന്നൈയിലാണ്. എങ്കിലും ചെന്നൈയിലെ നല്ല കേരള റെസ്‌റ്റോററ്റില്‍ കയറി തിരുവോണനാളില്‍ സദ്യ കഴിക്കണമെന്നും നിക്കി ഗല്‍റാണി പറയുന്നു.