ജമ്മു കശ്മീര്‍: റൈസിങ് കശ്മീര്‍ എഡിറ്റര്‍ ഷുജത് ബുഖാരിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജമ്മു കശ്മീരിലെ പത്രങ്ങള്‍. എഡിറ്റോറിയല്‍ കോളം ഒഴിച്ചിട്ടുകൊണ്ടാണ് പത്രങ്ങളുടെ പ്രതിഷേധം.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസം ശ്രീനഗറിലെ മാധ്യമപ്രവര്‍ത്തകര്‍ മൗനജാഥ സംഘടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എഡിറ്റോറിയല്‍ കോളം ഒഴിച്ചിട്ടുകൊണ്ടുളള പ്രതിഷേധം.

ഷുജത് ബുഖാരി കൊല്ലപ്പെട്ട പ്രസ് എന്‍ക്ലെയ് വില്‍ നിന്നാണ് മാധ്യമപ്രവര്‍ത്തകരുടെ മാര്‍ച്ച് ആരംഭിച്ചത്.

മാധ്യമലോകത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും എതിരായ ആക്രമണമാണ് ഷുജതിന്റെ കൊലപാതകമെന്ന് റൈസിങ് കശ്മീരിന്റെ സഹോദര പ്രസിദ്ധീകരണമായ കശ്മീര്‍ പാര്‍ചമിന്റെ എഡിറ്റര്‍ റാഷിദ് മഖ്ബൂല്‍ പറഞ്ഞു.

ജൂണ്‍ പതിനാലിന് ഓഫീസില്‍ നിന്നും പുറത്തിറങ്ങി കാറില്‍ കയറവേയാണ് ഷുജത് കൊല്ലപ്പെട്ടത്.