ഇന്ത്യന്‍ സിനിമാ ലോകത്ത് ഏറെ ചലനമുണ്ടാക്കിയ ചിത്രമാണ് യഷ് നായകനായ കെ.ജി.എഫ്. കോളാര്‍ ഗോള്‍ഡ് ഫീല്‍ഡിന്റ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ കെ.ജി.എഫ് എന്ന ഒറ്റ ചിത്രം കൊണ്ടാണ് യഷിന്റെ താരമൂല്യം പതിന്‍മടങ്ങുയര്‍ന്നത്.

രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗത്തിന് വന്‍സ്വീകാര്യതയാണ് ലഭിച്ചത്. കന്നഡയില്‍ നിന്നും വളരെ കുറച്ചു ചിത്രങ്ങള്‍ക്ക് മാത്രമാണ് ഇത്രയധികം സ്വീകാര്യത ലഭിച്ചിട്ടുള്ളത്.

ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. തൂഫാന്‍ എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.

കന്നഡയ്ക്ക് പുറമെ തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും ഗാനം ഒരുക്കിയിട്ടുണ്ട്.

ടി. സീരീസ് മലയാളം എന്ന യൂട്യൂബ് ചാനല്‍ വഴിയാണ് പാട്ടിന്റെ മലയാള പതിപ്പ് പുറത്തിറങ്ങിയിട്ടുള്ളത്.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററുകളും വ്യാപകമായി ആഘോഷിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ നായകനായ യഷിന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചത്.

Content Highlight: New Song from KGF chapter 2 released