കണ്ണൂർ സ്‌ക്വാഡിന്റെ ഷൂട്ടിനിടയിൽ മമ്മൂട്ടിയെ കാണാൻ പോയ അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടൻ നവാസ് വള്ളിക്കുന്ന്. മമ്മൂട്ടി തന്നെ തിരിച്ചറിഞ്ഞതിനെക്കുറിച്ചും തന്റെ കഥാപാത്രങ്ങളെ എടുത്ത് പറഞ്ഞതുമെല്ലാം നവാസ് തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. താനും മമ്മൂട്ടിയും സംസാരിച്ചുകൊണ്ടിരിക്കുന്ന വീഡിയോയുടെ താഴെയാണ് നവാസ് തന്റെ അനുഭവം പങ്കുവെച്ചത്.
‘കേരള ക്രൈം ഫയൽ എന്ന എന്റെ വെബ് സീരീസിന്റെ ഷൂട്ട് സമയത്ത് കണ്ണൂർ സ്ക്വാഡ് ഷൂട്ടിങ്ങിനായി മമ്മുക്ക മഹാരാജാസിൽ ഉണ്ട് എന്നറിഞ്ഞപ്പോൾ ഒന്ന് കാണാനും അടുത്തു പോയി പരിചയപ്പെടാനും പറ്റിയെങ്കിൽ എന്ന് കരുതി അങ്ങോട്ട് ചെന്നു.
അസീസ്ക്ക എന്നെക്കുറിച്ച് പറയാൻ തുടങ്ങിയപ്പോൾ, മമ്മൂക്ക അത് തടഞ്ഞ് ഒന്നാലോചിച്ച ശേഷം ആദ്യം എന്നോട് നവാസ് അല്ലേ എന്നും പിന്നെ അതിനൊപ്പം വള്ളിക്കുന്നെന്നും കൂട്ടി ചേർത്തു. അന്തം വിട്ട് നിന്ന എന്നോട് ‘നീ ഇന്ദ്രജിത്തിന്റെ കൂടെ അഭിനയിച്ച ഒരു സിനിമയില്ലേ, അതേതായിരുന്നു’ എന്ന് ചോദിച്ചു.
