ഫാന്‍ മേഡ് പോസ്റ്റര്‍ എന്നത് ഒരു പുതിയ കാര്യമല്ല. തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട താരങ്ങളുടെ പുതിയ ചിത്രങ്ങള്‍ പുറത്ത് വരുമ്പോള്‍ ആരാധകര്‍ ഒറിജിനലിനെ വെല്ലുന്ന പോസ്റ്ററുകള്‍ സൃഷ്ടിക്കാറുണ്ട്. വിജയ്‌യുടെ ചിത്രങ്ങള്‍ക്ക് ഫാന്‍മേഡ് പോസ്റ്റര്‍ ഉണ്ടാകുന്നത് പതിവാണ്.

മലയാളത്തില്‍ ഇത് പൊതുവേ കുറവാണെന്ന് പറയാം. എങ്കിലും ഇങ്ങനെയുണ്ടാക്കിയ ഫാന്‍മേഡ് പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. ബ്ലസി സംവിധാനം ചെയ്യുന്ന പൃഥ്വിരാജിന്റെ ആടുജീവിതത്തിന്റെ ഫാന്‍മേഡ് പോസ്റ്റര്‍ ഒരു ഉദാഹരണമാണ്.

അത്തരത്തില്‍ ഒരു പോസ്റ്ററാണ് ഇപ്പോള്‍ വൈറലാവുന്നത്. പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലൊരുങ്ങുന്ന ‘നന്‍പകല്‍ നേരത്ത് മയക്ക’ത്തിന്റെ ഫാന്‍മേഡ് പോസ്റ്റര്‍ കണ്ടാണ് സോഷ്യല്‍ മീഡിയ ഞെട്ടിയിരിക്കുന്നത്.

മമ്മൂട്ടിയുടെ ക്ലോസപ്പ് ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്ന പോസ്റ്ററിന് സോഷ്യല്‍ മീഡിയയില്‍ കൈയ്യടി ഉയരുകയാണ്.

No description available.

പകല്‍ സൈക്കിള്‍ മെക്കാനിക്കും ആക്രിക്കാരനും രാത്രിയില്‍ കള്ളനുമായ വേലന്‍ എന്ന നകുലനായിട്ടാണ് നന്‍പകന്‍ നേരത്ത് മയക്കത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നത്. മുഖത്ത് കരി പുരണ്ട്, കള്ളിമുണ്ടും ഷര്‍ട്ടും ധരിച്ച മമ്മൂട്ടിയുടെ ചിത്രം നേരത്തെ പുറത്തുവന്നിരുന്നു. തമിഴ്നാട്ടില്‍ നടക്കുന്ന കഥയാണ്. അതുകൊണ്ടാണ് തമിഴ് പേര് നല്‍കിയിരിക്കുന്നത്.

എം.ടി. വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്‌ളിക്‌സ് ഒരുക്കുന്ന ആന്തോളജി ചിത്രത്തിലും ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനാവുന്നുണ്ട്.

മമ്മൂട്ടി കമ്പനിയെന്ന ബാനറില്‍ മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേന്‍ മൂവി മൊണാസ്ട്രിയുമാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ലിജോ പെല്ലിശേരിയുടെ തന്നെ കഥയ്ക്ക് എസ്. ഹരീഷ് ആണ് തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്.

മമ്മൂട്ടിക്കൊപ്പം അശോകനും ചിത്രത്തിലുണ്ട്. പേരന്‍പ്, കര്‍ണന്‍, പുഴു എന്നീ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച തേനി ഈശ്വറാണ് നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ ക്യാമറ.

Aadu Jeevitham (2022) - IMDb

പുഴു, ഭീഷ്മ പര്‍വ്വം, സി.ബി.ഐ സിരീസിലെ അഞ്ചാം ചിത്രം, നിസാം ബഷീറിന്റെ പുതിയ ചിത്രം, ‘മാമാങ്ക’ത്തിനു ശേഷം വേണു കുന്നപ്പിള്ളി നിര്‍മ്മിക്കുന്ന ചിത്രം എന്നിവയാണ് മമ്മൂട്ടിയുടേതായി വരാനിരിക്കുന്ന മറ്റു പ്രോജക്റ്റുകള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: nanpakal nerathu mayakkam fan made poster goes viral