വിവാഹ പ്രായം ആയ ആളുകളെ കല്യാണം കഴിപ്പിച്ച് വിടണം എന്ന് നിയമമൊന്നുമില്ല, വേണമെങ്കിൽ കഴിപ്പിച്ച് കൊടുക്കാനും നിയമമുണ്ട്: മോഹൻലാൽ
Malayalam Cinema
വിവാഹ പ്രായം ആയ ആളുകളെ കല്യാണം കഴിപ്പിച്ച് വിടണം എന്ന് നിയമമൊന്നുമില്ല, വേണമെങ്കിൽ കഴിപ്പിച്ച് കൊടുക്കാനും നിയമമുണ്ട്: മോഹൻലാൽ
നന്ദന എം.സി
Wednesday, 20th May 2026, 1:53 pm

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന . മോഹൻലാൽ വീണ്ടും ജോർജ്‌കുട്ടിയായി എത്തുന്ന ചിത്രത്തെ കുറിച്ചുള്ള ഓരോ വിശേഷവും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നുണ്ട്.

ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട ഒരു പ്രധാന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ.

സിനിമയിൽ ജോർജ്‌കുട്ടിയുടെ മൂത്ത മകൾക്ക് വിവാഹപ്രായമായ സാഹചര്യത്തിൽ, കഥയിൽ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉണ്ടാകുമോ എന്ന ചോദ്യത്തിനായിരുന്നു മോഹൻലാലിന്റെ പ്രതികരണം.

‘വിവാഹ പ്രായം ആയ ആളുകളെ കല്യാണം കഴിപ്പിച്ച് വിടണം എന്ന് നിയമമൊന്നുമില്ല, വേണമെങ്കിൽ കഴിപ്പിച്ച് കൊടുക്കാനും നിയമമുണ്ട്,’എന്നാണ് താരം പറഞ്ഞത്.

അതോടൊപ്പം തന്നെ ജോർജ്‌കുട്ടിയുടെ ജീവിതത്തിൽ ഇനി കൂടുതൽ ഭീഷണികളും വെല്ലുവിളികളും ഉണ്ടാകാമെന്ന സൂചനയും താരം നൽകി. ആദ്യ രണ്ട് ഭാഗങ്ങളെക്കാൾ കൂടുതൽ ഭയപ്പെടേണ്ട ഒരു സാഹചര്യം ജോർജ്‌കുട്ടിക്ക് വരാൻ സാധ്യതയുണ്ടെന്ന് മോഹൻലാൽ പറഞ്ഞു.

‘അയാൾ തന്നെ പറയുന്നുണ്ടല്ലോ, ‘എല്ലാം തീർന്നോ… അങ്ങനെ തീർന്നിട്ടില്ല’ എന്ന രീതിയിൽ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. അത് എങ്ങനെ തീർക്കും എന്നുള്ളതാണ് ഒരു ചലഞ്ച്,’ എന്നാണ് മോഹൻലാലിൻറെ വാക്കുകൾ.

ജോർജ്‌കുട്ടി വീണ്ടും എല്ലാം മറികടക്കുമോ, അല്ലെങ്കിൽ കഥ നാലാം ഭാഗത്തിലേക്ക് നീങ്ങാനുള്ള സാധ്യതയുണ്ടോ എന്ന ചോദ്യത്തിനും താരം സൂചന നൽകി.

‘ജോർജ്‌കുട്ടി അതിനെ തീർക്കുമോ, അല്ലെങ്കിൽ ദൃശ്യം 4 ലേക്ക് പോകാൻ സാധ്യതയുണ്ടോ എന്നൊക്കെ ദൃശ്യം മൂന്നിന്റെ വിജയം പോലെയേ പറയാൻ കഴിയുകയുള്ളു,’ എന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

ഇതിനോടകം തന്നെ ചിത്രത്തെ കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷ ഉയർന്നിരിക്കുകയാണ്. ഓരോ ഭാഗത്തിലും വ്യത്യസ്തമായ വഴിത്തിരിവുകൾ സമ്മാനിച്ച ദൃശ്യം പരമ്പരയുടെ മൂന്നാം ഭാഗം എന്ത് പുതിയ സർപ്രൈസുകളാണ് ഒരുക്കിയിരിക്കുന്നത് എന്നറിയാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

ജോർജ്‌കുട്ടിയുടെ അടുത്ത നീക്കങ്ങൾ എന്തായിരിക്കും എന്ന ആകാംക്ഷയിലാണ് ആരാധകർ. ആദ്യ രണ്ട് ഭാഗങ്ങളിലും പ്രേക്ഷകരെ അമ്പരപ്പിച്ച ജീത്തു ജോസഫ് മൂന്നാം ഭാഗത്തിലും അതേ രീതിയിലുള്ള ട്വിസ്റ്റുകൾ ഒരുക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.

മോഹൻലാൽ, ആശ ശരത്, മീന, എസ്തർ അനിൽ, അൻസിബ ഹസൻ തുടങ്ങിയവർ വീണ്ടും ഒന്നിക്കുന്ന ‘ദൃശ്യം 3’യുടെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Content Highlight: Mohanlal says there is no law that says people of marriageable age should be married off

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.