എഡിറ്റര്‍
എഡിറ്റര്‍
Odiyan
‘എന്നാലും എന്റെ ലാലേട്ടാ ..ഇതൊക്കെ എങ്ങിനെ’; മോഹന്‍ ലാലിന്റെ പുത്തന്‍ മേക്കോവറില്‍ കണ്ണ് തള്ളി സാജിദ് യഹിയയും സുധീ കോപ്പയും
എഡിറ്റര്‍
Tuesday 12th December 2017 2:50am

 

കോഴിക്കോട്: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന് ഒടിയനു വേണ്ടി മോഹന്‍ലാല്‍ തടി കുറയ്ക്കുന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയിലടക്കം ഏറെ ചര്‍ച്ചയാണ്. ഒടിയന്‍ മാണിക്യന്റെ കുട്ടിക്കാലം അവതരിപ്പിക്കുന്നതിനായി പതിനെട്ടു കിലോയോളം ഭാരമാണ് ലാലേട്ടന്‍ കുറക്കുന്നത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഇതിനു വേണ്ടി കഠിന ശ്രമത്തിലാണ് നടന്‍. കഠിന വ്യായമ മുറകളും മറ്റുമായി അമ്പത്തി അഞ്ച് ദിവസത്തോളമാണ് മോഹന്‍ലാല്‍ ചിലവഴിച്ചിരിക്കുന്നത്. താരത്തിന്റെ പുത്തന്‍ അവതാരം കാണുന്നതിനായി പ്രേക്ഷകര്‍ തികഞ്ഞ ആകാംക്ഷയിലാണ്. 13ാം തിയ്യതി ലാലേട്ടന്റെ പുത്തന്‍ അവതാരം പുറത്ത് വരുമെന്നും പ്രഖ്യാപിച്ചിരുന്നു.

അതിനിടക്കാണ് മലയാള മനോരമയില്‍ ഒരു ദിവസം മുന്നെ തന്നെ മോഹന്‍ലാലിന്റെ പുതിയ ലുക്ക് എന്ന പേരില്‍ പുതിയ ചിത്രം പുറത്ത് വന്നത്. മെലിഞ്ഞ മോഹന്‍ലാലിന്റെ കൂടെ ആന്റണി പെരുമ്പാവൂരും ചിത്രത്തില്‍ ഉണ്ട്. ഈ ചിത്രം കണ്ടാണ് സംവീധായകന്‍ സാജിദ് യഹിയയും നടന്‍ സുധീ കോപ്പയും ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്.

‘Age is just a number’, എന്ന് എവിടെയോ വായിച്ചത്ത് ഓര്‍ക്കുന്നു. ഇന്നിപ്പോള്‍ രാവിലെ മനോരമ എടുത്ത് ഈ ഫോട്ടോ കണ്ടപ്പോള്‍ മേല്പറഞ്ഞ വാചകത്തിന്, ഒരു മഹാനടന്‍ തന്റെ ശരീരം കൊണ്ട് അടിവര ഇടുന്നത് എങ്ങനെ എന്നും കണ്ടു. ഓടിയനായുള്ള കാത്തിരിപ്പിന് ഒപ്പം, പ്രതിഭയും പ്രതിഭാസവും കടന്ന ഈ മനുഷ്യനോട്, മനസ്സ് ഒരായിരം ആവര്‍ത്തി ചോദിച്ചുകൊണ്ട് ഇരിക്കുന്നു..ചുമ്മാ ഒന്ന് അറിയാന്‍ വേണ്ടി മാത്രം ..’എന്നാലും എന്റെ ലാലേട്ടാ ..ഇതൊക്കെ എങ്ങിനെ?’ എന്നായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

അതിനിടക്ക് ഒടിയന്റെ യഥാര്‍ത്ഥ കോലം കാണുന്നതിന് ഒരു രാത്രിയും പകലും കാത്തിരിക്കാനുള്ള മോഹന്‍ലാലിന്റെ ശബ്ദ സന്ദേശം കൂടി വന്നതോടെ ആരാധകരുടെ ആവേശം ഇരട്ടിയായിരിക്കുകയാണ്.

Advertisement