ഇല്ലുമിനാറ്റി അല്ല ഇത് 'ലാലുമിനാറ്റി', ജർമനി കത്തിച്ച് 66 കാരന്റെ അഴിഞ്ഞാട്ടം
Malayalam Cinema
ഇല്ലുമിനാറ്റി അല്ല ഇത് 'ലാലുമിനാറ്റി', ജർമനി കത്തിച്ച് 66 കാരന്റെ അഴിഞ്ഞാട്ടം
കെ.എസ് ഷാബിന
Saturday, 27th June 2026, 3:37 pm

‘ഏജ് ഈസ് ജസ്റ്റ് എ നമ്പർ’എന്നൊക്കെ പറയാറുണ്ടെങ്കിലും അക്ഷരാർത്ഥത്തിൽ അത് തെളിയിക്കുകയാണ് മലയാളത്തിന്റെ നടനവിസ്മയം മോഹൻലാൽ. ഇത്തവണ അങ്ങ് ജർമനിയിൽ വെച്ചാണ് 66-കാരന്റെ ഈ അഴിഞ്ഞാട്ടം. ‘മോഹൻലാൽ ലൈവ്: ബിയോണ്ട് ദി സ്ക്രീൻ’ എന്ന പേരിൽ ജർമനിയിൽ നടന്ന പ്രോഗ്രാമിലെ തകർപ്പൻ ഡാൻസ് പെര്ഫോമന്സിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കത്തിക്കയറുന്നത്.

‘ആവേശം’ എന്ന ചിത്രത്തിലെ തരംഗമായി മാറിയ ‘ഇല്ലുമിനാറ്റി എന്ന ഗാനത്തിനൊപ്പമാണ് ലാലേട്ടൻ വേദിയിൽ ചുവടുവെച്ചത്. സ്വാസിക വിജയ്, സാനിയ ഇയ്യപ്പൻ എന്നിവർക്കൊപ്പം നിറഞ്ഞ ഊർജ്ജത്തോടെ നൃത്തം ചെയ്യുന്ന മോഹൻലാലിനെ ആരാധകർ വലിയ ആവേശത്തോടെ ഏറ്റെടുത്തുകഴിഞ്ഞു.

മോഹൻലാൽ ലൈവ്: ബിയോണ്ട് ദി സ്ക്രീൻ’.Photo:Screengrab/Youtube

ഹൈ വോൾട്ടേജ് പെർഫോമൻസ് പുറത്തുവന്ന് നിമിഷനേരം കൊണ്ട് തന്നെ ആരാധകരുടെ കമന്റുകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്.

പ്രോഗ്രാമിന് ശേഷം നടനും ഡാൻസറുമായ റംസാൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച സെൽഫിയും ഇപ്പോൾ തരംഗമായി മാറിക്കഴിഞ്ഞു. മോഹൻലാലിനൊപ്പം റംസാൻ, സാനിയ ഇയ്യപ്പൻ, സ്വാസിക, ജീവ എന്നിവർ നിൽക്കുന്ന ചിത്രം “ഞങ്ങൾ ജർമനി കത്തിച്ചു, അടുത്തത് ലണ്ടനും അയർലൻഡും എന്ന ക്യാപ്ഷനോടുകൂടിയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ലാലേട്ടന്റെ അടുത്ത ‘കത്തിക്കലിനായി’ കാത്തിരിക്കുകയാണ് യു.കെയിലെ ആരാധകർ.

മോഹൻലാൽ ലൈവ്: ബിയോണ്ട് ദി സ്ക്രീൻ’.Photo:Screengrab/Youtube

കണ്ടെടോ ഞാൻ ആ പഴയ ലാലേട്ടനെ, സ്റ്റീഫൻ നെടുമ്പള്ളി വൈബിങ് വിത്ത് ജാൻവി, ജോർജുകുട്ടി ചില്ലിങ്.. ഈ പ്രായത്തിലും എന്ന ഒരു ഇതാ, എന്നിങ്ങനെയാണ് ഇൻസ്റ്റാഗ്രാം കമന്റുകൾ. കഴിഞ്ഞ വിഷുദിനത്തിൽ മാധ്യമങ്ങൾക്ക് നൽകിയ ടെലിഫോൺ അഭിമുഖത്തിലൂടെയും ലാലേട്ടൻ സോഷ്യൽ മീഡിയ കത്തിച്ചിരുന്നു. ഒരു വശത്ത് ‘ദൃശ്യം 3’ യെക്കുറിച്ചുള്ള ട്രോളുകൾ നിറയുമ്പോൾ, മറുവശത്ത് ആരാധകരെ വിസ്മയിപ്പിച്ചുകൊണ്ട് ജോർജുകുട്ടി ജർമനിയിൽ കത്തിക്കയറുകയാണ്.

Content Highlight:Mohanlal highvoltage dance perfomance at germany

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.