ന്യൂദല്‍ഹി: രാജ്യത്ത് അസഹിഷ്ണുത വളര്‍ന്നുവരുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെ പഴിച്ച് ബോളിവുഡ് നടി ഊര്‍മ്മിള മതോണ്ട്ക്കര്‍. കഴിഞ്ഞ ദിവസമാണ് ഊര്‍മ്മിള കോണ്‍ഗ്രസില്‍ ചേര്‍ന്നത്. രാഷ്ട്രീയത്തില്‍ പ്രവേശിച്ച് രണ്ടാ ദിവസം തന്നെ മോദി സര്‍ക്കാരിനെതിരെയും അവരുടെ നയങ്ങളെയും ഊര്‍മ്മിള രൂക്ഷമായി വിമര്‍ശിച്ചു.

“വ്യക്തിപരമായി മോദി നല്ലതാണ്. എന്നാല്‍ അദ്ദേഹത്തിന്റെ നയങ്ങള്‍ അങ്ങനെയല്ല.” ഊര്‍മ്മിള മതോണ്ട്ക്കര്‍ പറഞ്ഞു.

“ഇതൊരും ജനാധിപത്യരാഷ്ട്രമാണ്. ജനങ്ങള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ളത് സംസാരിക്കാനും കഴിക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ട്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ നമ്മളുടെ അഭിപ്രായം അവരുടെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തപ്പെടുന്നു. ജനങ്ങള്‍ മതത്തിന്റെ അടിസ്ഥാനത്തിന്‍ മറ്റൊരാളെ കൊല്ലുകയാണ്.” ഊര്‍മ്മിള പറഞ്ഞു.

ALSO READ:ജമ്മു കശ്മീരില്‍ ബുദ്ഗാമില്‍ രണ്ട് തീവ്രവാദികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ജനങ്ങള്‍ മോദി സര്‍ക്കാരില്‍ ഒട്ടും സന്തോഷവാന്മാരല്ലെന്നും ഒരുപാട് തെറ്റായ വാഗാദാനങ്ങള്‍ അവര്‍ നല്‍കിയെന്നും രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിച്ചെന്നും ഊര്‍മ്മിള കുറ്റപ്പെടുത്തി.

മുന്‍പ് തന്നെ രാജ്യത്തെ അസഹിഷ്ണുതയെകുറിച്ച് സംസാരിക്കാറുണ്ടെന്നും എന്നാല്‍ അത് കുടുംബത്തില്‍ മാത്രം ഒതുങ്ങി പോയെന്നും ഊര്‍മ്മിള് വ്യക്തമാക്കി.

കോണ്‍ഗ്രസില്‍ ചേരാനുള്ള തീരുമാനത്തെകുറിച്ച് പറഞ്ഞത് താന്‍ ഗാന്ധിജിയെക്കുറിച്ചും നെഹ്‌റുവിനെക്കുറിച്ചും ഒരുപാട് വായിച്ചിട്ടുണ്ടെന്നും തന്റെ കുടുംബവും കോണ്‍ഗ്രസ് പ്രത്യയശാസ്ത്രമാണ് പിന്‍തുടരുന്നതെന്നുമായിരുന്നു ഊര്‍മ്മിള പറഞ്ഞത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ എന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.