ഹരിദ്വാർ: ചോദ്യം ചെയ്യലിനായി ഇ.ഡി സമൻസ് അയച്ചതിന് പിന്നാലെ കോൺഗ്രസിൽ നിന്ന് രാജിവെച്ച് ഉത്തരാഖണ്ഡ് മുൻ മന്ത്രി ഹരക് സിങ് റാവത്തിന്റെ മരുമകളും മോഡലുമായ അനുകൃതി ഗുസൈൻ റാവത്ത്.
ഉടൻ ബി.ജെ.പിയിൽ ചേരുമെന്നാണ് സൂചന. കോർബറ്റ് ടൈഗർ റിസർവിൽ നടന്ന മരംമുറിയുമായി ബന്ധപ്പെട്ട് അനുകൃതിയോടും ഭർതൃപിതാവിനോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി ഒരു മാസം മുമ്പ് ആവശ്യപ്പെട്ടിരുന്നു.
ഉത്തരാഖണ്ഡ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കരൺ മഹറക്ക് എഴുതിയ കത്തിലാണ് വ്യക്തിപരമായ കാരണങ്ങളാൽ താൻ പാർട്ടി വിടുകയാണെന്ന് അനുകൃതി അറിയിച്ചത്.
കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെക്കുന്ന കാര്യം അറിയിച്ച് പി.സി.സി അധ്യക്ഷന് നൽകിയ കാത്ത് അനുകൃതി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു.
