ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന രശ്മി ആര്‍ നായരുടെ ഫേസ്ബുക്ക് ഐഡിയില്‍ നിന്നും സുഹൃത്തിന് മിസ്‌കോള്‍. രശ്മിയുടെ ഫേസ്ബുക്ക് സുഹൃത്തായ സുധീഷ് സുധാകരനാണ് ഇന്ന് രാത്രി 10.13ന്‌രശ്മിയുടെ ഐ.ഡിയില്‍ നിന്നും മിസ്‌കോള്‍ ലഭിച്ചത്. സംഭവത്തില്‍ ആശ്ചര്യം തോന്നിയ സുധീഷ് ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ അറിയിക്കുകയായിരുന്നു.
miss-cal
തന്റെ ചാറ്റ്‌ബോക്‌സില്‍ വന്ന മിസ്‌കോള്‍ നോട്ടിഫിക്കേഷന്റെ സ്‌ക്രീന്‍ ഷോട്ടും സുധീഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കിസ് ഓഫ് ലവ് സമരത്തിലൂടെ ശ്രദ്ധേയായ രശ്മി ആര്‍. നായരും ഭര്‍ത്താവ് രാഹുല്‍ പശുപാലനും കഴിഞ്ഞമാസമാണ് പെണ്‍വാണിഭക്കേസില്‍ പോലീസ് പിടിയിലായത്. ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായ രശ്മിയടക്കം അഞ്ചു പേര്‍ അന്വേഷണത്തിന്റെ ഭാഗമായി ഇപ്പോള്‍ ബാംഗ്ലൂരിലാണ്.

ദിവ്യാൽഭുതങ്ങൾ പലതരത്തിലാണു ഉണ്ടാകാറ്. പോലീസ് കസ്റ്റഡിയിലിരിക്കുന്ന രശ്മി ആർ നായരുടെ ഫെയ്സ്ബുക്ക് മെസഞ്ചറിൽ നിന്നും ഈയുള…

Posted by Sudheesh Sudhakaran on Friday, 11 December 2015