അധികാരം ഏറ്റെടുത്തത് രാജ്യത്തിന്റെ സുരക്ഷയെ മുന്‍ നിര്‍ത്തിയാണെന്നും, ഉടന്‍ തന്നെ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുപ്പ് സംഘടിപ്പിക്കുമെന്നും പുതിയ സര്‍ക്കാരിന് അധികാരം കൈമാറുമെന്നും സൈന്യം
[]കെയ്‌റോ: ഈജിപ്തില്‍ മുഹമ്മദ് മുര്‍സിയെ വീട്ടുതടങ്കലിലാക്കി സൈന്യം അധികാരം ഏറ്റെടുത്തു. പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്ക് നല്‍കിയ അന്ത്യശാസനം അവസാനിച്ചതിനെ തുടര്‍ന്നാണ് സൈന്യം അധികാരം ഏറ്റെടുത്തത്. എന്നാല്‍ രാജ്യത്ത് സൈനിക അട്ടിമറിയാണ് നടന്നതെന്ന് മുര്‍സി അനുകൂലികള്‍ പറഞ്ഞു.[]
ഇസ്ലാമിസ്റ്റ് പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ അധികാരത്തില്‍ നിന്നും പുറത്താക്കുകയാണ്. അധികാരം ഏറ്റെടുത്തത് രാജ്യത്തിന്റെ സുരക്ഷയെ മുന്‍ നിര്‍ത്തിയാണെന്നും, ഉടന്‍ തന്നെ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുപ്പ് സംഘടിപ്പിക്കുമെന്നും പുതിയ സര്‍ക്കാരിന് അധികാരം കൈമാറുമെന്നും സൈനിക തലവന്‍ അബേല്‍ ഫത്താഹ് സിസി വ്യക്തമാക്കി.
രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധിക്ക് 48 മണിക്കൂറിനകം പരിഹാരം കാണണമെന്ന തിങ്കളാഴ്ച വൈകീട്ട് പുറപ്പെടുവിച്ച അന്ത്യശാസനത്തിന്റെ സമയ പരിധി ഇന്ന് അവസാനിച്ചതിനെ തുടര്‍ന്നാണ് അധികാരം ഏറ്റെടുക്കുന്നതെന്നൂം സൈന്യം വ്യക്തമാക്കി.
എന്നാല്‍ സ്വതന്ത്രമായ തെരഞ്ഞെടുപ്പിലുടെയാണ് രാജ്യത്തെ നയിക്കാനായി താന്‍ തിരഞ്ഞെടുക്കപ്പെട്ടതെന്നും തന്റെ ദൗത്യവുമായി മുന്നോട്ടുപോകുമെന്നും മുര്‍സി പറഞ്ഞു.
പ്രസിഡന്റ് പദവിയുടെ ഭരണഘടനാപരമായ സാധുത അംഗീകരിച്ചില്ലെങ്കില്‍ തെരുവുകളില്‍ കൂടുതല്‍ ചോരപ്പുഴ ഒഴുകുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ ടെലിവിഷന്‍ പ്രസംഗത്തില്‍ മുര്‍സി മുന്നറിയിപ്പു നല്‍കിയിരുന്നു.
എന്നാല്‍ ഈജിപ്തില്‍ പ്രക്ഷോഭം പുനരാരംഭിച്ച ഞായറാഴ്ചമുതല്‍ ആറു മന്ത്രിമാര്‍ രാജിവച്ചിച്ചിരുന്നു. വിദേശകാര്യമന്ത്രി മുഹമ്മദ് കാമില്‍ അംറ് ഉള്‍പ്പെടെ രണ്ടു പേരാണ് കഴിഞ്ഞദിവസം രാജിവച്ചത്.
മുര്‍സിയുടെ കക്ഷിയായ മുസ്‌ലിം ബ്രദര്‍ഹുഡില്‍ അംഗമല്ലാത്തവരാണിവര്‍. മുര്‍സിയുടെ സൈനിക ഉപദേഷ്ടാവും യുഎസില്‍ പരിശീലനം നേടിയ മുന്‍ ചീഫ് ഓഫ് സ്റ്റാഫുമായ ജനറല്‍ സമി അനാനും രാജി നല്‍കിയിരുന്നു.
ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ട മുര്‍സി അനുകൂലികള്‍ ഈജിപ്തില്‍ 30 ശതമാനമായി കുറഞ്ഞതും മുസ്ലിം ബ്രദര്‍ഹുഡിന് വന്‍ തിരിച്ചടിയാണ്.
ഹുസ്‌നി മുബാറക്കിനെ അധികാരഭ്രഷ്ടനാക്കി, മുര്‍സി അധികാരത്തിലേറിയതിന്റെ ഒന്നാം വാര്‍ഷികദിനമായ ജനുവരി ഇരുപത്തിഞ്ചിനാണ് പതിനായിരക്കണക്കിന് ആളുകള്‍ അണിനിരന്ന് കൊണ്ട് പുതിയ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

മുര്‍സി തടങ്കലിലായതോടെ പ്രക്ഷോഭകാരികള്‍ വന്‍ ആഹ്ലാദപ്രകടനമാണ് തഹ് രീര്‍ ചത്വരത്തില്‍ നടത്തുന്നത്. രാജ്യത്തെ 200 വര്‍ഷത്തേക്കെങ്കിലും ജനാധിപത്യരീതിയില്‍ മുന്നോട്ട് നയിക്കാന്‍ വിപ്ലവത്തിന്റെ ഈ പൂര്‍ണ വിജയത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രകടനക്കാര്‍ വ്യകതമാക്കി. ആഹ്ലാദപ്രകടനം നടത്തുന്നവര്‍ മുര്‍സി, അമേരിക്ക വിരുദ്ധമുദ്രാവാക്യം വിളിച്ചാണ് തെരുവില്‍ ആഹ്ലാദം പ്രകടിപ്പിന്നത്.
മാസങ്ങള്‍ നീണ്ട പ്രക്ഷോഭസമരങ്ങള്‍ക്ക് അവസാനം കുറിച്ചാണ് സൈന്യം അധികാരം ഏറ്റെടുത്തത്. ഹുസ്‌നി മുബാറക്കിനെ അധികാരഭ്രഷ്ടനാക്കി, മുര്‍സി അധികാരത്തിലേറിയതിന്റെ ഒന്നാം വാര്‍ഷികദിനമായ ജനുവരി ഇരുപത്തിഞ്ചിനാണ് പതിനായിരക്കണക്കിന് ആളുകള്‍ അണിനിരന്ന് കൊണ്ട് പുതിയ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
രാജ്യത്ത് ഭാഗികമായ നടപ്പാക്കിയ വിപ്ലവം പൂര്‍ണവിജയത്തിലെത്തില്‍ എത്തിക്കുമെന്നാണ് പ്രതിഷേധക്കാര്‍ അന്നുയര്‍ത്തിയ മുദ്രാവാക്യം. അമേരിക്കന്‍ പിന്തുണയില്‍ ഭരണം നടത്തിയിരുന്ന മുര്‍സി ഭരണകൂടം സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സാധിച്ചിരുന്നില്ല.
2011ല്‍ ഹുസ്‌നി മുബാറകിനെ അട്ടിമറിച്ചാണ് ഈജിപ്തില്‍ പുതിയ സര്‍ക്കാര്‍ ചുമതലയേറ്റത്. ഏകദേശം ഒരു വര്‍ഷം മുന്‍പാണ് മുര്‍സി ഈജിപ്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
ഹുസ്‌നി മുബാറക്കിനെ പുറത്താക്കി നേടിയ ജനാധിപത്യവിജയത്തില്‍നിന്ന് ഒരടി പോലും പിന്നോട്ടുപോകില്ലെന്നു മുര്‍സി പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.
