ന്യൂദല്‍ഹി: വ്യക്തിഗത വായ്പകള്‍ക്കായി ഷവോമിയുടെ മി(mi) ക്രെഡിറ്റ് പ്ലാറ്റ്‌ഫോം ഡിസംബര്‍ 3 ന് വീണ്ടും ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാണ കമ്പനിയായ ഷവോമി കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ മി ക്രെഡിറ്റ് പുറത്തിറക്കിയിരുന്നു. ഇപ്പോള്‍ പുതുക്കിയ പതിപ്പാണ് ഷവോമി പുറത്തിറക്കുന്നത്.

ഉപഭോക്താക്കള്‍ക്ക് എളുപ്പത്തിലും വേഗത്തിലും സാമ്പത്തിക വായ്പ ലഭ്യമാക്കാനുള്ള പദ്ധതിയാണ് മി ക്രഡിറ്റ് പ്ലാറ്റ്‌ഫോം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രെഡിറ്റ്ബീയുടെ പങ്കാളിത്തത്തോടെയാണ് ഷവോമി ഈ പദ്ധതി ആരംഭിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പുതുക്കിയ പതിപ്പിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അതേസമയം, ഈ മാസം ആദ്യം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ അപ്ലോഡ് ചെയ്ത മി ക്രെഡിറ്റ് ആപ്ലിക്കേഷന്റെ പുതിയ പതിപ്പ് സൂചിപ്പിക്കുന്നത് കമ്പനി പുതിയ സവിശേഷതയും പുതുക്കിയ ഉപയോക്തൃ ഇന്റര്‍ഫേസും പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണെന്നാണ്.

വളരെ ലളിതമായ പരിശോധനകളിലൂടെ ഉപഭോക്താവിന്റെ കെ വൈ സി( know your customer)പൂര്‍ത്തിയാക്കി 10 മിനുട്ടിനുള്ളില്‍ വായ്പ നല്‍കാന്‍ സാധിക്കുമെന്നാണ് ഷവോമിയുടെ അവകാശവാദം.