ന്യൂജെന്‍ മഹീന്ദ്ര സ്‌കോര്‍പ്പിയോയും മഹീന്ദ്ര എക്‌സ്.യു.വി 500 ഉം 2020 ല്‍ എത്തും
Auto News
ന്യൂജെന്‍ മഹീന്ദ്ര സ്‌കോര്‍പ്പിയോയും മഹീന്ദ്ര എക്‌സ്.യു.വി 500 ഉം 2020 ല്‍ എത്തും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th November 2019, 4:04 pm

മഹീന്ദ്രയുടെ ഏറ്റവും പുതിയ മോഡലുകളായ മഹീന്ദ്ര എക്‌സ്.യു.വി 500,ന്യൂജെന്‍ മഹീന്ദ്ര സ്‌കോര്‍പ്പിയോ എന്നിവ അണിയറയില്‍ ഒരുങ്ങുമ്പോള്‍ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

ഇപ്പോഴിതാ വാഹന പ്രേമികളുടെ കാത്തിരിപ്പ് പൂര്‍ത്തിയാക്കാന്‍ ഇനി വെറും നാലു മാസം മാത്രമേ വേണ്ടൂ. പുതിയ റിപ്പോര്‍ട്ടു പ്രകാരം 2020 ഏപ്രിലില്‍ ഈ രണ്ടു മോഡലുകളും പുറത്തിറക്കുന്നതായാണ് വാര്‍ത്തകള്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2020 ഫെബ്രുവരിയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ മഹീന്ദ്രയുടെ ഈ രണ്ടു മോഡലുകളും അനാവരണം ചെയ്യാനുള്ള സാധ്യതയുണ്ട്.

മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള പിനില്‍ ഫരീനയാണ് പുതുതലമുറ സ്‌കോര്‍പ്പിയോയുടെ ഡിസൈനിംഗ് നടത്തിയിരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഉപഭോക്താക്കളുടെ താല്‍പര്യം പൊടുന്നനെ മാറുന്നുണ്ട്. ഇന്ത്യയെ പ്രധാന മാര്‍ക്കറ്റായി കാണുന്ന കമ്പനികളുടെ കടന്നു വരവിനാല്‍ മത്സരാത്മക കൂടി വരുന്നുണ്ട്. അതിനാല്‍ തന്നെ ഞങ്ങളുടെ നില ഉറപ്പിക്കാന്‍ പ്രൊഡക്റ്റുകളില്‍ ഒരുപാട് മാറ്റം വരുത്തേണ്ടത് ആവശ്യമാണ്. സാങ്കേതിക വിദ്യ ഉണ്ടാക്കുന്ന സമ്മര്‍ദ്ദം, ഉപഭോക്താക്കളുടെ സമ്മര്‍ദ്ദം, മത്സരാത്മകത എന്നിവയൊക്കെ ഇതിനൊരു കാരണമാണ്.’ ,മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എംഡിയായ പവന്‍ ഗോന്‍ക പറയുന്നു. കൂടുതല്‍ ആധുനികതയ്ക്കായി പൂര്‍ണമായും പുതിയ രൂപ കല്‍പ്പനയാണ് എക്‌സ്.യു.വി 500 ന്റെ പ്രത്യേകത. വലിപ്പവും കൂടും.