ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ ടി-20 പരമ്പരയില്‍ വിജയത്തുടര്‍ച്ചയുമായി ശ്രേയസ് അയ്യരും സംഘവും. ക്രൈസ്റ്റ് ചര്‍ച്ചില്‍ നടന്ന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ നാല് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് സന്ദര്‍ശകര്‍ നേടിയത്.
കിവികള്‍ ഉയര്‍ത്തിയ 181 റണ്‍സിന്റെ വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.
Game 2 goes down to the wire but India take a 2-0 series lead. Focus shifts to Game 3 in Wellington on Tuesday 🏏 #NZvIND | 📸 = @PhotosportNZ https://t.co/pyIAPS2FaH
— BLACKCAPS (@BLACKCAPS) October 24, 2026
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവികള്‍ സൂപ്പര്‍ താരം ഗ്ലെന്‍ ഫിലിപ്സിന്റെ കരുത്തിലാണ് സ്കോര്‍ ഉയര്‍ത്തിയത്. 43 പന്തില്‍ നാല് വീതം സിക്സറും ഫോറും അടക്കം 70 റണ്‍സാണ് താരം അടിച്ചെടുത്തത്.
എന്നാല്‍ ഇതിന് മുമ്പേ ഫിലിപ്സിനെ പുറത്താക്കാന്‍ ഇന്ത്യയ്ക്ക് അവസരമുണ്ടായിരുന്നു. എന്നാല്‍ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളെന്ന വിശേഷണത്തിന് എന്തുകൊണ്ടാണ് താന്‍ അര്‍ഹനായത് എന്ന് അടിവരയിടുന്ന പ്രകടനത്തിലൂടെ കിവി പക്ഷി തന്റെ ജീവന് തിരിച്ചുപിടിക്കുകയായിരുന്നു.
Back-to-back 50s for the in-form Glenn Phillips 🤜 🤛 #NZvIND | 📸 = @PhotosportNZ https://t.co/46vWrKGWzH
— BLACKCAPS (@BLACKCAPS) October 24, 2026
ന്യൂസിലാന്‍ഡ് ഇന്നിങ്സിന്റെ 13ാം ഓവറില്‍ 20 പന്തില്‍ 23 റണ്‍സില്‍ നില്‍ക്കവെയാണ് താരം റണ്‍ ഔട്ടില്‍ നിന്നും രക്ഷപ്പെട്ടത്. അര്‍ഷ്ദീപ് സിങ്ങിന്റെ ഗുഡ്ലെങ്ത് ഡെലിവെറിയില്‍ ഷോട്ട് കളിച്ച് സിംഗിള്‍ നേടായിരുന്നു ഫിലിപ്സിന്റെ ശ്രമം.
എന്നാല്‍ പന്ത് അതിവേഗം കളക്ട് ചെയ്ത ഇന്ത്യന്‍ നായകന് നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡിലേക്ക് എറിഞ്ഞു. എന്നാല്‍ ഒരു മികച്ച ഡൈവിലൂടെ താരം ക്രീസിലേക്ക് പറന്നിറങ്ങുകയായിരുന്നു. ഫീല്‍ഡ് അമ്പയര്‍ തീരുമാനമെടുക്കാനായി തേര്‍ഡ് അമ്പയറിന് വിടുകയും തേര്‍ഡ് അമ്പയര്‍ നോട്ട്ഔട്ടെന്ന് വിധിയെഴുതുകയും ചെയ്തു.
Iyer nailed the throw, but Phillips was one step ahead! 😎🎯 Watch the #NZvsIND 2nd T20I LIVE now on #SonyLIV and #SonySportsNetwork! 📺 https://t.co/HRgRi9pRwL
— Sony LIV (@SonyLIV) October 24, 2026
ഇതിനിടെ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റെ വാക്കുകള്‍ സ്റ്റംപ്മൈക്ക് പിടിച്ചെടുത്തിരുന്നു. ‘മറ്റാരെങ്കിലുമായിരുന്നെങ്കില് അത് ഔട്ടാകുമായിരുന്നു’ എന്നാണ് സഞ്ജു പറഞ്ഞത്. സഞ്ജുവിന്റെ വാക്കുകള്‍ ചെറിയ ചിരിയോടെ കമന്റേറ്റര്‍മാര്‍ ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.
Glenn Philips 🙄 https://t.co/8v87MlO4IC
— Michael Scofield (@Affiliated2Ts) October 24, 2026
ബാറ്റിങ് തുടര്‍ന്ന ഗ്ലെന്‍ ഫിലിപ്സ് രണ്ടാം മത്സരത്തിലും ടോപ്പ് സ്കോററാവുകയും ടീമിനെ മാന്യമായ ടോട്ടലിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു. 46 പന്തില്‍ 58 റണ്‍സ് നേടിയ ബെവോണ്‍ ജെയിംസും ആതിഥേയര്‍ക്കായി തിളങ്ങി.
മറുപടി ബാറ്റിങ്ങിനിറങ്ങയ ഇന്ത്യയുടെ ടോപ്പ് ഓര്‍ഡര്‍ പാടെ നിരാശപ്പെടുത്തിയപ്പോള്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ തിലക് വര്‍മ, നമന്‍ ധിര്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരുടെ കരുത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.
തിലക് 26 പന്തില്‍ പുറത്താകാതെ 51 റണ്‍സ് നേടിയപ്പോള്‍ 17 പന്ത് നേരിട്ട് 31 റണ്‍സുമായാണ് നമന്‍ ധിര്‍ മടങ്ങിയത്. 13 പന്തില്‍ പുറത്താകാതെ 26 റണ്‍സായിരുന്നു നിതീഷ് കുമാര്‍ റെഡ്ഡിയുടെ സമ്പാദ്യം.
Content Highlight: The stump mic captured what Sanju Samson said about Glenn Phillips.
