ചെന്നൈ: നടനും എം.എല്‍.എയുമായ മുകേഷിന് പിന്നാലെ സംഗീതസംവിധായകന്‍ ഗോപി സുന്ദറിന് നേരെയും മീടു ആരോപണം. ഇന്ത്യ പ്രൊട്ടസ്റ്റ് എന്ന ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ആരോപണം ഉയര്‍ന്നത്.
ഗോപി സുന്ദര്‍ ഫോണിലൂടെ വിളിച്ച് അശ്ലീല സംഭാഷണം നടത്തിയെന്നും അന്ന് പ്രായപൂര്‍ത്തി പോലും ആയിരുന്നില്ലെന്നും ആരോപണം ഉന്നയിച്ചയാള്‍ പറയുന്നു.
ഫോണ്‍ ചെയ്ത് കന്യകയാണോ എന്നും പാട്ട് പാടാന്‍ അവസരം തരാമെന്ന് പറഞ്ഞ് മോശമായി സംസാരിച്ചെന്നും ട്വിറ്ററിലെ ആരോപണത്തില്‍ പറയുന്നു. പതിനെട്ട് വയസ് പോലും തനിക്ക് ആയിരുന്നില്ലെന്നും ഗോപി സുന്ദറിന് അന്ന് 34 വയസോളം പ്രായം ഉണ്ടാകുമെന്നും പറയുന്നു.
Also Read ജനപ്രതിനിധികൂടിയായ മുകേഷ് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്; ഭാഗ്യലക്ഷ്മി
തന്റെ റോള്‍ മോഡല്‍ ആയിരുന്നു ഗോപി സുന്ദര്‍. തന്നെ വിളിച്ച് ആദ്യം നല്ല രീതിയില്‍ ആയിരുന്നു സംസാരിച്ചത്. പിന്നീട് വളരെ മോശമായി സംസാരിക്കുകയായിരുന്നെന്നും ആരോപണത്തില്‍ പറയുന്നു.
പിന്നീട് തനിക്കായി ഒരു ഗാനം കണ്ട് വെച്ചിട്ടുണ്ടെന്നും എന്നാല്‍ അത് പാടുന്നതിന് മുമ്പായി വീട്ടില്‍ വരണമെന്നും ഗോപി സുന്ദര്‍ പറഞ്ഞെന്നും താന്‍ കന്യകയാണോ എന്ന് ചോദിച്ചിരുന്നെന്നും പറയുന്നു.
