മത്സരത്തിന് മുമ്പ് അദ്ദേഹവുമായി അധികം സംസാരിച്ചിരുന്നില്ല: മായങ്ക യാദവ്
Cricket
മത്സരത്തിന് മുമ്പ് അദ്ദേഹവുമായി അധികം സംസാരിച്ചിരുന്നില്ല: മായങ്ക യാദവ്
ശ്രീരാഗ് പാറക്കല്‍
Friday, 24th July 2026, 11:07 am

സിംബാബ്‌വേക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയത് മായങ്ക് യാദവാണ്. നാല് ഓവറില്‍ നിന്ന് 18 റണ്‍സ് വഴങ്ങിയാണ് മയങ്ക് രണ്ട് വിക്കറ്റുകള്‍ നേടിയയത്. 4.50 എന്ന എക്കോണമിയിലായിരുന്നു താരത്തിന്റെ ബൗളിങ്.

മത്സരത്തിന് ശേഷം സംസാരിച്ച മായങ്ക് യാദവ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിക്കുറിച്ച് സംസാരിക്കുകയാണ്. ശ്രേയസ് ബൗളര്‍മാരില്‍ വലിയ ആത്മവിശ്വാസമാണ് പ്രകടിപ്പിച്ചത്. ഞാന്‍ എറിയാന്‍ ആഗ്രഹിച്ച പന്തുകള്‍ക്ക് അദ്ദേഹം പൂര്‍ണ പിന്തുണ നല്‍കിയതില്‍ തനിക്ക് സന്തോഷമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. ശ്രേയസിന്റെ ക്യാപ്റ്റന്‍സിയില്‍ കളിക്കുമ്പോള്‍ പൂര്‍ണ സ്വാന്ത്ര്യം തോന്നിയെന്നും മായങ്ക കൂട്ടിച്ചേര്‍ത്തു.

‘മത്സരത്തിന് മുമ്പ് അദ്ദേഹവുമായി അധികം സംസാരിച്ചിരുന്നില്ല. എന്നാല്‍ മത്സരത്തിനിടെ അദ്ദേഹം ബൗളര്‍മാരില്‍ വലിയ ആത്മവിശ്വാസമാണ് പ്രകടിപ്പിച്ചത്. ഞാന്‍ എറിയാന്‍ ആഗ്രഹിച്ച പന്തുകള്‍ക്ക് അദ്ദേഹം പൂര്‍ണ പിന്തുണ നല്‍കിയതില്‍ എനിക്ക് സന്തോഷമുണ്ടായി. അദ്ദേഹം ചില നിര്‍ദേശങ്ങള്‍ നല്‍കിയപ്പോള്‍ അവ കൃത്യമായി നടപ്പാക്കാന്‍ എനിക്ക് ആത്മവിശ്വാസം ലഭിച്ചു.

ആ സമയത്ത് അതാണ് ഏറ്റവും നല്ല തീരുമാനമെന്ന് എനിക്കും തോന്നി. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയില്‍ കളിക്കുമ്പോള്‍ എനിക്ക് പൂര്‍ണ സ്വാതന്ത്ര്യം അനുഭവപ്പെട്ടു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഞാന്‍ ആദ്യമായാണ് കളിക്കുന്നത്. ഇതുവരെ അദ്ദേഹത്തെ ടെലിവിഷനിലൂടെയോ മറ്റ് ടീമുകളെ നയിക്കുന്നതിലൂടെയോ മാത്രമാണ് കണ്ടിരുന്നത്. അദ്ദേഹത്തിന്റെ കീഴില്‍ കളിക്കാന്‍ കഴിഞ്ഞത് എനിക്ക് വളരെ സന്തോഷകരമായ അനുഭവമായിരുന്നു,’ മത്സര ശേഷം മായങ്ക യാദവ് പറഞ്ഞു.

സിംബാബ്‌വേക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്. ഹരാരേ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വേ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സാണ് നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 13.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴിലുള്ള ഇന്ത്യയുടെ ആദ്യ വിജയമാണിത്.

യുവതാരം വൈഭവ് സൂര്യവംശിയുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ വിജയിച്ചു കയറിയത്. 19 പന്തുകളില്‍ നിന്നും 50 റണ്‍സ് നേടിയാണ് വൈഭവ് തിളങ്ങിയത്. നാല് വീതം ഫോറുകളും സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. അരങ്ങേറ്റത്തിന് ശേഷം ഇന്ത്യക്ക് വേണ്ടി താരം നേടുന്ന ആദ്യ ഫിഫ്റ്റിയായിരുന്നു ഇത്.

വൈഭവിന് പുറമെ ഇന്ത്യക്കായി വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ 24 പന്തില്‍ മൂന്ന് ഫോറുകളും രണ്ട് സിക്സുകളും അടക്കം 35 റണ്‍സും ക്യാപ്റ്റന്‍ അയ്യര്‍ 28 റണ്‍സും നേടി ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായി.

Content Highlight: Mayank Yadav Praises Indian Captain Shreyas Iyer

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ