അഫ്ഗാനിസ്ഥാനെതിരെയുള്ള ടി-20 പരമ്പരക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ ആദ്യ പോരാട്ടം സെപ്റ്റംബര്‍ 13നാണ് അരങ്ങേറുന്നത്. രണ്ടാം മത്സരം സെപ്റ്റംബര്‍ 15നും അവസാന മത്സരം 17നുമാണ് നടക്കുക.
ഇപ്പോള്‍ ഈ പരമ്പരക്ക് മുന്നോടിയായി ഇന്ത്യക്ക് ആശ്വാസം പകരുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ വാഷിങ്ങ്ടണ്‍ സുന്ദര്‍ ഫിറ്റ്‌നസ് വീണ്ടെടുത്തുവെന്ന വാര്‍ത്തയാണ് ഇന്ത്യക്ക് കരുത്തുപകരുന്നത്. താരം ഫിറ്റ്‌നസ് ടെസ്റ്റ് വിജയിച്ചുകൊണ്ട് പരമ്പര കളിക്കാന്‍ നിലവില്‍ സജ്ജമാണ്.
വാഷിങ്ടണ്‍ സുന്ദര്‍ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങിയിരുന്നില്ല. ഇന്ത്യയ്ക്ക് വേണ്ടി 67 ടി-20 മത്സരങ്ങളിലെ 27 ഇന്നിങ്സില്‍ നിന്ന് 279 റണ്‍സാണ് താരം നേടിയത്. ബൗളിങ്ങില്‍ 58 ഇന്നിങ്സില്‍ നിന്ന് 51 വിക്കറ്റുകളും താരം നേടി.

അതേസമയം ക്യാപ്റ്റനായി ചുമതലയേറ്റ ശേഷം നടന്ന അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ക്കെതിരെയുള്ള പരമ്പരകള്‍ ശ്രേയസിന്റെ കീഴില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു.
എന്നാല്‍ സിംബാബ്വേക്കെതിരെയുള്ള പരമ്പരയില്‍ ഇന്ത്യ അയ്യരുടെ കീഴില്‍ വിജയം സ്വന്തമാക്കുകയായിരുന്നു. അഫ്ഗാനെതിരെയും പരമ്പര വിജയം അവര്‍ത്തിക്കാനാവും ഇന്ത്യ കളത്തിലിറങ്ങുക.
അഫ്ഗാനിസ്ഥാനെതിരെയുള്ള ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്
ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍) ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ.
Content Highlight: Washington Sunder come back after injury in Indian team
