2026 ബാലണ്‍ ഡി ഓര്‍ അവാര്‍ഡിനുള്ള 30 താരങ്ങളുടെ നോമിനേഷന്‍ പട്ടിക പുറത്ത്. ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിനാണ് താരങ്ങളുടെ പട്ടിക പുറത്തുവിട്ടത്. 2026 ഫിഫ ലോകകപ്പ് നേടിയ സ്പെയിനില്‍ നിന്നും നാല് താരങ്ങള്‍ ഇടം നേടി. അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി പട്ടികയില്‍ തിരിച്ചെത്തിയത് ഏറെ ശ്രദ്ധേയമായി.

2026 ലോകകപ്പില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനങ്ങളാണ് മെസിയെ വീണ്ടും പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. എട്ട് ഗോളുകളും നാല് അസിസ്റ്റുകളും നേടിയാണ് മെസി തിളങ്ങിയത്.

ഹാരി കെയ്ന്‍, ലാമിന്‍ യമാല്‍, കിലിയന്‍ എംബാപ്പെ എന്നീ വമ്പന്‍ താരങ്ങളും ലിസ്റ്റില്‍ ഇടം നേടി. ബാഴ്‌സലോണയുടെ ലാ ലിഗ കിരീട നേട്ടത്തില്‍ വലിയ പങ്കുവഹിച്ച ബ്രസീലിയന്‍ താരം റഫീന്യക്ക് പട്ടികയില്‍ ഇടം നേടാന്‍ സാധിച്ചില്ല. ഒക്ടോബര്‍ 26നാണ് ബാലണ്‍ ഡി ഓര്‍ ജേതാവിനെ പ്രഖ്യാപിക്കുക.

2026 ബാലണ്‍ ഡി ഓര്‍ അവാര്‍ഡിനുള്ള 30 താരങ്ങളുടെ നോമിനേഷന്‍ പട്ടിക

ജൂഡ് ബെല്ലിങ്ഹാം-ഇംഗ്ലണ്ട്

പൗ കുബാര്‍സി-സ്പെയ്ന്‍

മാര്‍ക് കുക്കുറല്ലേ-സ്പെയ്ന്‍

ഒസ്മാന്‍ ഡെമ്പലെ-ഫ്രാന്‍സ്

ലൂയിസ് ഡയസ്-കൊളംബിയ

ബ്രൂണോ ഫെര്‍ണാണ്ടസ്-പോര്‍ച്ചുഗല്‍

ഗബ്രിയേല്‍ മഗല്‍ഹേസ്-ബ്രസീല്‍

എര്‍ലിങ് ഹാലണ്ട്-നോര്‍വേ

അഷ്റഫ് ഹക്കിമി-മൊറോക്കോ

ഹാരി കെയ്ന്‍-ഇംഗ്ലണ്ട്

ക്വിച്ച ക്വാരത്സ്ഖേലിയ-ജോര്‍ജിയ

ലാമിന്‍ യമാല്‍-സ്പെയ്ന്‍

സാദിയോ മാനെ-സെനഗല്‍

മാര്‍ക്വിനോസ്-ബ്രസീല്‍

ലൗട്ടാരോ മാര്‍ട്ടിനെസ്-അര്‍ജന്റീന

കിലിയന്‍ എംബാപ്പെ-ഫ്രാന്‍സ്

നുനോ മെന്‍ഡസ്-പോര്‍ച്ചുഗല്‍

ലയണല്‍ മെസി-അര്‍ജന്റീന

ജോവോ നെവാസ്-പോര്‍ച്ചുഗല്‍

മൈക്കല്‍ ഒലീസെ-ഫ്രാന്‍സ്

വില്ലിയന്‍ പാച്ചോ-ഇക്വഡോര്‍

ജൂലിയന്‍ ക്വിനോണ്‍സ്-മെക്‌സിക്കോ

ഡെക്ലാന്‍ റൈസ്-ഇംഗ്ലണ്ട്

റോഡ്രി-സ്പെയ്ന്‍

ഫാബിയാന്‍ റൂയിസ്-സ്പെയ്ന്‍

വില്യം സാലിബ-ഫ്രാന്‍സ്

ഫെറാന്‍ ടോറസ്-സ്പെയ്ന്‍

ദയോത് ഉപമകാനോ-ഫ്രാന്‍സ്

വിനീഷ്യസ് ജൂനിയര്‍-ബ്രസീല്‍

വിറ്റിന്‍ഹ-പോര്‍ച്ചുഗല്‍

 

Content Highlight: The 30-player nomination list for the 2026 Ballon d’Or award has been released