
ന്യൂദല്‍ഹി: ഇന്ത്യയുടെ വനിതാ ബോക്‌സിംഗ് താരം മേരികോമിന് ഒളിമ്പിക്‌സ് യോഗ്യത നേടാനായില്ല. ഖസാഖ് തലസ്ഥാനമായ അസ്താനയില്‍ നടന്ന എ.ഐ.ബി.എ ലോകവനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പുറത്തായതോടെയാണ് ഒളിമ്പിക്‌സ് യോഗ്യത നഷ്ടപ്പെട്ടത്.
ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ ജര്‍മ്മന്‍ താരം അസിസെ നിമാനിയോടാണ് മേരികോം പരാജയപ്പെട്ടത്. ആദ്യമത്സരത്തില്‍ സ്വീഡന്റെ ജൂലിയ സോഡര്‍സ്‌ട്രോമിനെയാണ് മോരികോം തോല്‍പ്പിച്ചിരുന്നത്.
ഒളിമ്പിക് യോഗ്യത നേടണമെങ്കില്‍ മേരികോമിന് സെമിയിലെത്തണമായിരുന്നു. 2012ല്‍ ലണ്ടനില്‍ നടന്ന ഒളിമ്പിക്‌സില്‍ (51) കി.ഗ്രാം മത്സര വിഭാഗത്തില്‍ വെങ്കല മെഡല്‍ ജേതാവായിരുന്നു മേരികോം.
വനിതാ ബോക്‌സര്‍മാര്‍ക്ക് ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടാനുള്ള അവസാന അവസരമായിരുന്നു എ.ഐ.ബി.എ ചാമ്പ്യന്‍ഷിപ്പ്.
