കോഴിക്കോട്: വിവാഹിതയായ സ്ത്രീയുടെ ഫോട്ടോ എലീറ്റ് സബ്സ്‌ക്രിപ്ഷന്‍ സേവനത്തില്‍ നല്‍കി ഭാരത് മാട്രിമോണി.
സ്വാതി മുകുന്ദ് എന്ന യുവതിയുടെ ഫോട്ടോയാണ് ഭാരത് മാട്രിമോണി വ്യാജ പ്രൊഫൈലിനായി ഉപയോഗിച്ചത്. നിത്യ രാജശേഖര്‍ എന്ന പേരിലാണ് ഭാരത് മാട്രിമോണി വ്യാജ പ്രൊഫൈൽ പ്രചരിപ്പിച്ചത്.
സംഭവം ചര്‍ച്ചയായതോടെ വിശദീകരണവുമായി യുവതി സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു. ആപ്പിന്റെ എലീറ്റ് സബ്സ്‌ക്രിപ്ഷനില്‍ വ്യാജ പ്രൊഫൈലിനായി തന്റെ ചിത്രം ഉപയോഗിച്ചതില്‍ ഞെട്ടിപ്പോയെന്നാണ് സ്വാതി മുകുന്ദ് പറഞ്ഞത്. തന്റെ പങ്കാളിയെ പരിചയപ്പെടുത്തി കൊണ്ടാണ് സ്വാതി പ്രതികരിച്ചത്.
