മരക്കാര്‍ സിനിമയില്‍ നിന്നും നീക്കം ചെയ്ത രംഗങ്ങളുടെ മേക്കിങ് വീഡിയോ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍. പ്രണവ് മോഹന്‍ലാലും ഇന്നസെന്റും അഭിനയിച്ച രംഗങ്ങളുടെ ചിത്രീകരണമാണ് വീഡിയോയില്‍ കാണിക്കുന്നത്. ഉയര്‍ന്ന വേദിയില്‍ നില്‍ക്കുന്ന ഇന്നസെന്റിനെ പ്രണവ് ഉള്‍പ്പെടുന്ന സംഘം കല്ലെറിയുന്ന രംഗമാണിത്.

വീഡിയോയുടെ പശ്ചാത്തലത്തില്‍ നിര്‍ദേശം നല്‍കുന്ന പ്രിയദര്‍ശന്റെ ശബ്ദവും കേള്‍ക്കാം. നേരത്തെ കടലിന്റേയും കപ്പലിന്റേയും രംഗങ്ങള്‍ ചിത്രീകരിക്കുന്നതിന്റേയും, വിവാദമായ മാമൂക്കോയയുടെ ഡിലീറ്റ് ചെയ്യപ്പെട്ട രംഗങ്ങളുടെയും ഉള്‍പ്പെടെയുള്ള വിവിധ മേക്കിങ് വീഡിയോകള്‍ പുറത്ത് വിട്ടിരുന്നു.

ഡിസംബര്‍ 2 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം ഡിസംബര്‍ 17 ന് ആമസോണ്‍ പ്രൈമിലും റിലീസ് ചെയ്തിരുന്നു. മോഹന്‍ലാല്‍, നെടുമുടി വേണു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്ല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സുനില്‍ ഷെട്ടി,ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെയാണ് ചിത്രത്തില്‍ അഭിനയിച്ചത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന മുടക്കുമുതലുള്ള ചിത്രം 100 കോടി ചെലവിട്ടാണ് നിര്‍മിച്ചത്.

ആറ് ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ചിത്രം റിലീസിന് മുന്‍പ് തന്നെ 100 കോടി ക്ലബില്‍ ഇടം നേടിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: marakkar deleted scenes