ഭോപ്പാല്‍: പശുവിനെ ലൈംഗികമായി പീഡിപ്പിച്ചതിന് മധ്യപ്രദേശില്‍ ഒരാള്‍ അറസ്റ്റിലായി. ആടിനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ലൈംഗികപീഡനത്തിന് വിധേയമാക്കിയെന്ന വാര്‍ത്ത വന്ന് ദിവസങ്ങള്‍ക്കകം ആണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍ ഇത് തെറ്റാണെന്നും, കള്ളകേസ് ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും അറസ്റ്റിലായ ആളുടെ ബന്ധു മാധ്യമങ്ങളോട് പറഞ്ഞു.


ALSO READ: നിങ്ങള്‍ക്ക് മുന്നിലേക്ക് വരാന്‍ എനിക്ക് ആരുടേയും അനുവാദം ആവശ്യമില്ല, ഞാന്‍ ഇവിടെയൊക്കെ തന്നെ കാണും; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മോഹന്‍ലാല്‍


അറസ്റ്റിലായ വ്യക്തിയുടെ പേര് പൊലീസ് ഇനിയും പുറത്ത് വിട്ടിട്ടില്ലെങ്കിലും, അറസ്റ്റ് നടന്നിട്ട് ഒരാഴ്ചയോളമായെന്ന് എ.എന്‍.ഐ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഒരു വ്യക്തിയുമായുണ്ടായ സ്ഥലതര്‍ക്കത്തെ തുടര്‍ന്നുണ്ടായ പകവീട്ടലാണ് അറസ്റ്റ് എന്ന് ചൂണ്ടിക്കാണിച്ച് ഇയാളുടെ ബന്ധു പൊലീസ് സൂപ്രണ്ടിനെ സമീപിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച അന്വേഷണം നടന്ന് വരികയാണെന്ന് പൊലീസ് പറഞ്ഞു.


ALSO READ: മോദിക്കെതിരെ കര്‍ഷകര്‍ വീണ്ടും സമരമുഖത്ത്; നാളെ രാജ്യവ്യാപക ജയില്‍ നിറയ്ക്കല്‍ സമരത്തിനാരംഭം കുറിയ്ക്കും


ജൂലൈ 29നാണ് സമാനമായി ഒരു സംഘം ആളുകള്‍ ആടിനെ പീഡിപ്പിച്ചതായി വര്‍ത്തകള്‍ വന്നത്. ഹരിയാനയില്‍ നടന്ന സംഭവത്തില്‍ ആട് മരിച്ചിരുന്നു. 8 പേര്‍ ചേര്‍ന്നാണ് ആടിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്, ഇവരെ പ്രദേശവാസികള്‍ കൈയ്യോടെ പിടികൂടിയിരുന്നു.