ഒരു കൊച്ചു കുട്ടി മെഗാസ്റ്റാര്‍ മമ്മൂട്ടിയോട് സലാം പറഞ്ഞ് വിശേഷങ്ങള്‍ അന്വേഷിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

റോഡരികില്‍ കാറിനുള്ളിലിരിക്കുന്ന മമ്മൂട്ടിയോടാണ് കുട്ടി സുഖവിവരങ്ങള്‍ ചോദിക്കുന്നത്. അസ്സലാമു അലൈക്കും എന്ന് പറയുന്ന കുട്ടിയോട് വാ അലൈക്കുമുസ്സലാം എന്ന് മമ്മൂട്ടി പറയുന്നു. തുടര്‍ന്ന് എന്തുണ്ട് വിശേഷം സുഖമാണോ എന്നും കുട്ടി ചോദിക്കുന്നു. സുഖമാണെന്നും മമ്മൂട്ടി മറുപടി പറയുന്നതായി വീഡിയോയില്‍ കാണാം.

കുട്ടിയുടെ ശബ്ദം മാത്രമാണ് വീഡിയോയില്‍ ഉള്ളത്.
നിരവധി പേരാണ് ഈ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്. മമ്മൂട്ടി ഫാന്‍സ് ക്ലബ്ബ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

പുതിയ സിനിമാ തിരക്കുകളിലേക്ക് കടക്കുകയാണ് മമ്മൂട്ടി. ദി പ്രീസ്റ്റ്, വണ്‍ എന്നിവയാണ് ഈയടുത്ത് പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രങ്ങള്‍. ബിഗ്ബി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അമല്‍ നീരദും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രം ഭീഷ്മ പര്‍വ്വമാണ് വരാനിരിക്കുന്ന ചിത്രം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mammootty new viral video