ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Social Media Controversy
മമ്മൂട്ടിക്കെതിരെ പോസ്റ്റിട്ട കോണ്‍ഗ്രസ് നേതാവിന് ആരാധകരുടെ തെറിവിളി; സൈബര്‍ ആക്രമണത്തിനെതിരെ പൊലീസില്‍ പരാതി
ന്യൂസ് ഡെസ്‌ക്
Thursday 28th February 2019 10:55am

മലപ്പുറം: നടന്‍ മമ്മൂട്ടിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട കോണ്‍ഗ്രസ് നേതാവിന് ആരാധകരുടെ തെറിവിളി. മലപ്പുറം ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.പി നൗഷാദ് അലിക്കെതിരെയാണ് ആരാധകരുടെ സൈബര്‍ ആക്രമണം.

ഇതിനെ തുടര്‍ന്ന് നൗഷാദ് പൊലീസില്‍ പരാതി നല്‍കി. മമ്മൂട്ടിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും അതിനെ തുടര്‍ന്ന് മാധ്യമശ്രദ്ധ നേടാന്‍ പലതും ചെയ്യുന്നുണ്ടെന്നുമുള്ള തരത്തിലായിരുന്നു നൗഷാദിന്റെ പോസ്റ്റ്.

പുല്‍വാമയില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ് ജവാന്റെ വീട്ടില്‍ പോയ വാര്‍ത്തയടക്കം മമ്മൂട്ടി പറഞ്ഞു ചെയ്യിച്ചതാണെന്നുമായിരുന്നു നൗഷാദിന്റെ പരാമര്‍ശം.

Also Read  ആ സാമ്യതയില്‍ ഞെട്ടി രാജ്യം; അച്ഛന്‍ വര്‍ധമാന്‍ വിദഗ്ധ നിര്‍ദ്ദേശം നല്‍കിയ മണിരത്‌നം സിനിമയുടെ കഥ ആവര്‍ത്തിച്ച് അഭിനന്ദന്‍ വര്‍ധമാന്‍

ഇതിനെതിരെയാണ് ആരാധകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയ വഴി സൈബര്‍ ആക്രമണവും ശക്തമായിരുന്നു. തുടര്‍ന്ന് മമ്മൂട്ടിയുടെ ആരാധകര്‍ എന്നവകാശപ്പെടുന്ന ഒരു പറ്റം സാമൂഹിക വിരുദ്ധര്‍ മോശമായ ഭാഷയില്‍ തന്റെ കുടുംബത്തെപ്പോലും വിമര്‍ശിക്കുകയാണെന്നും ഇവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയെന്നും നൗഷാദ് മാധ്യമങ്ങളോട് പറഞ്ഞു.

നൗഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം.

അഭിമന്യുവിന്റെ കുടുംബ നിധിയിലേക്ക് രഹസ്യമായി 5 ലക്ഷം സംഭാവന നല്‍കി പി.രാജീവിനോട് പരസ്യമാക്കാന്‍ പറഞ്ഞവന്‍ മമ്മൂട്ടി. ഗുജറാത്തില്‍ ഡിഫിയില്ലാത്തത് കൊണ്ട് കലാപമുണ്ടായെന്ന് ഉരിയാടിയവന്‍ മമ്മൂട്ടി. വസന്തകുമാറിന്റെ വീട്ടില്‍ അറിയിക്കാതെ എത്തിയെന്ന് അറിയിക്കാന്‍ മാദ്ധ്യമങ്ങളെ ചട്ടം കെട്ടിയവന്‍ മമ്മൂട്ടി.

ഷുഹൈബും പെരിയയും ടി പി യുമൊന്നും അറിയില്ലേലും ലാലിനെപ്പോലെ സംഘിപട്ടവും, വിദ്വേഷ നിര്‍മ്മിതിയുമൊന്നും ഏശാത്ത സുരക്ഷിത സ്ഥാനീയന്‍ സഖാവ് മമ്മൂട്ടി. നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയുമായി നടക്കുന്ന താങ്കള്‍ രമേശ് ജിയുടെ കല്യാണത്തിന് തിരക്കിനിന്നാല്‍ ബാലന്‍സ്ഡ് ആവുമെന്ന് കരുതിയാല്‍ നീ പോ മോനേ ദിനേശാ… നീ വെറും കുട്ടിയാണ് എന്നേ പറയാനുള്ളൂ.
DoolNews Video

Advertisement