ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
IAF strikes in PoK
ആ സാമ്യതയില്‍ ഞെട്ടി രാജ്യം; അച്ഛന്‍ വര്‍ധമാന്‍ വിദഗ്ധ നിര്‍ദ്ദേശം നല്‍കിയ മണിരത്‌നം സിനിമയുടെ കഥ ആവര്‍ത്തിച്ച് അഭിനന്ദന്‍ വര്‍ധമാന്‍
ന്യൂസ് ഡെസ്‌ക്
Thursday 28th February 2019 8:37am

ചെന്നൈ: കഴിഞ്ഞ ദിവസമാണ് വിങ് കമാന്റ് അഭിനന്ദന്‍ വര്‍ധമാന്‍ പാക് സൈന്യത്തിന്റെ പിടിയിലാവുന്നത്. നാല്‍പ്പത്തിയൊന്ന് വര്‍ഷം ഇന്ത്യന്‍ വ്യോമസനയുടെ ഭാഗമായിരുന്ന എയര്‍ മാര്‍ഷല്‍ സിംഹകുട്ടി വര്‍ധമാന്റെ മകനാണ് അഭിനന്ദന്‍.

അഭിനന്ദന്‍ പാക് സൈന്യത്തിന്റെ പിടിയിലായതോടെ മറ്റൊരു സാമ്യത ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. അഭിനന്ദന്റെ അച്ഛന്‍ സിംഹകുട്ടി വര്‍ധമാന്‍ വിദഗ്ധ നിര്‍ദ്ദേശം നല്‍കിയ സിനിമയിലെ കഥ മകന്റെ ജീവിതത്തില്‍ ആവര്‍ത്തിച്ചിരിക്കുകയാണ്.

2017 ല്‍ റിലീസ് ചെയ്ത മണിരത്‌നം സിനിമയായ ‘കാട്രു വെളിയിടെ’ എന്ന സിനിമയ്ക്കായിരുന്നു സിംഹകുട്ടി വര്‍ധമാന്‍ വിദഗ്ധ നിര്‍ദ്ദേശം നല്‍കിയത്. പാക്കിസ്ഥാനില്‍ യുദ്ധത്തടവുകാരനാകുന്ന ഇന്ത്യന്‍ വ്യോമസേന പൈലറ്റിന്റെ കഥയായിരുന്നു ചിത്രം പറഞ്ഞത്.

Also Read വിങ് കമാന്‍ഡര്‍ അഭിനന്ദനെ തിരിച്ചെത്തിക്കാന്‍ നയതന്ത്രനീക്കങ്ങള്‍ ശക്തമാക്കി ഇന്ത്യ

വ്യോമസേനയുമായി ബന്ധപ്പെട്ട് വിദഗ്ധ നിര്‍ദ്ദേശങ്ങള്‍ എല്ലാം മണിരത്‌നത്തിന് നല്‍കിയിരുന്നത് സിംഹകുട്ടി വര്‍ധമാന്‍ ആയിരുന്നു. കാര്‍ഗില്‍ യുദ്ധ പശ്ചാത്തലത്തില്‍ വന്ന സിനിമയില്‍ കാര്‍ത്തിയായിരുന്നു നായക കഥാപാത്രത്തെ അവതരിപ്പിച്ചത്.

സമാനമായ സാഹചര്യമാണ് ഇപ്പോള്‍ മകന്‍ അഭിനന്ദന്‍ വര്‍ധമാന്റെ ജീവിതത്തില്‍ ഉണ്ടായത്. സിനിമയുടെ കഥയിലെ പോലെ പാക് സൈന്യത്തിന്റെ തടവില്‍ നിന്ന് അഭിനന്ദന്‍ തിരിച്ചുവരുന്നതും കാത്തിരിക്കുകയാണ് രാജ്യം ഒന്നടങ്കം.
DoolNews Video

Advertisement