കൊല്‍ക്കത്ത: മുഖ്യമന്ത്രി പിണറായി വിജയന്റെ 74ാം ജന്മദിനത്തില്‍ പിറന്നാളാശംസകളുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ട്വിറ്ററിലൂെടയാണ് മമത പിണറായിക്ക് ആശംസകള്‍ നേര്‍ന്നത്. ഇന്നലെ ബെംഗളൂരുവില്‍ എച്ച്.ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇരുവരും പങ്കെടുത്തിരുന്നെങ്കിലും പിണറായി മമതയ്ക്ക് മുഖം നല്‍കിയില്ലെന്ന വാര്‍ത്ത വന്നിരുന്നു. ഇതിന് പിന്നാലെയാണ് മമതയുടെ ആശംസ.

സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണറായിയുടെ സമീപത്തുണ്ടായിരുന്നത് ലോക് തന്ത്രിക് ജനതാദള്‍ നേതാവ് ശരത് യാദവായിരുന്നു. ശരത് യാദവ് മമതാ ബാനര്‍ജിയുമായി കുശലാന്വേഷണം നടത്തുമ്പോള്‍ പിണറായി ശ്രദ്ധിക്കാതെ ഇരിക്കുകയായിരുന്നു. തുടര്‍ന്ന് ചടങ്ങിനെത്തിയ മുഴുവന്‍ നേതാക്കളുമായി മമതാ ബാനര്‍ജി സൗഹൃദ സംഭാഷണം നടത്തുകയും കൈകൊടുക്കുകയും ചെയ്തപ്പോള്‍ പിണറായി വിജയനെ കണ്ടില്ലെന്ന് നടിച്ചു.

അതേ സമയം സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മമതയ്ക്ക് കൈ കൊടുത്തിരുന്നു.

‘പന്ത്രണ്ട് വര്‍ഷം മുമ്പ് ബി.ജെ.പി എന്നെ ഉപയോഗിച്ചു’; യു.പി തെരഞ്ഞെടുപ്പിന് ശേഷം മോദിയുടെയും അമിത്ഷായുടെയും അശ്വമേധ കുതിരയെ പിടിച്ചുകെട്ടുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് കുമാരസ്വാമി