കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ വ്യാഴാഴ്ച ഉദ്ഘാടനം ചെയ്ത പ്രാദേശിക കലാകാരന്‍മാരുടെ സംഗീതോത്സവത്തില്‍ നര്‍ത്തകരോടൊപ്പം ചുവട് വെച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്ന സാഹചര്യത്തിലാണ് മമത നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.
ബംഗാളിലെ നാടോടി കലാരൂപങ്ങളെ പൊതുവേദിയില്‍ ആദരിക്കുന്ന ചടങ്ങിലാണ് മമതയും ചുവടുവെച്ചത്. സാന്താള്‍ നര്‍ത്തകി ബസന്തി ഹേംബ്രാമിനൊപ്പമാണ് മമത നൃത്തം ചെയ്തത്.
വേദിയിലെത്തിയ ബസന്തി മമതയോട് തന്നോടൊപ്പം ചുവടുവെയ്ക്കാന്‍ അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് ഇവരുടെ ചുവടുകള്‍ ശ്രദ്ധിച്ച മമത വേദിയില്‍ നൃത്തം ചെയ്യുകയായിരുന്നു.
Content Highlights: Mamatha Banerjee Breaks Into Dance
