ബംഗാളില്‍ ഇടതിനൊപ്പം മത്സരിക്കാം;സംസ്ഥാന കോണ്‍ഗ്രസിന് അനുമതി നല്‍കി ഹൈക്കമാന്റ്
West Bengal Election 2021
ബംഗാളില്‍ ഇടതിനൊപ്പം മത്സരിക്കാം;സംസ്ഥാന കോണ്‍ഗ്രസിന് അനുമതി നല്‍കി ഹൈക്കമാന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th December 2020, 4:29 pm

ന്യൂദല്‍ഹി: വരാനിരിക്കുന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തോടൊപ്പം സഖ്യമായി മത്സരിക്കുമെന്ന് കോണ്‍ഗ്രസ്. സംസ്ഥാനഘടകത്തിന്റെ തീരുമാനത്തിന് ഹൈക്കമാന്റ് അംഗീകാരം നല്‍കിയതായി ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി അറിയിച്ചു.

‘ഇന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റ് ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായി തെരഞ്ഞെടുപ്പ് സഖ്യം ചേരുന്നതിന് ഔദ്യോഗികമായി അംഗീകാരം നല്‍കി’, അധിര്‍ ട്വീറ്റ് ചെയ്തു.


അടുത്ത വര്‍ഷം മാര്‍ച്ച്-ഏപ്രില്‍ മാസത്തിലാണ് ബംഗാള്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളം, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലും ഇക്കാലയളവിലാണ് തെരഞ്ഞെടുപ്പ്.

നേരത്തെ സി.പി.പി.ഐം കേന്ദ്രകമ്മിറ്റിയും കോണ്‍ഗ്രസ് അടക്കമുള്ള മതേതരകക്ഷികളുമായുള്ള തെരഞ്ഞെടുപ്പ് നീക്കുപോക്കിന് അംഗീകാരം നല്‍കിയിരുന്നു.

2016 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യത്തിന് സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അനുമതി നല്‍കിയിരുന്നില്ല. അന്ന് കോണ്‍ഗ്രസിന് 44 സീറ്റും ഇടതുമുന്നണിയ്ക്ക് 32 സീറ്റുമാണ് ലഭിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: West Bengal Assembly Election 2021: Congress to ally with Left parties