തിരുവനന്തപുരം: കേരളത്തിന് 700 കോടിയുടെ ധനസഹായം അനുവദിച്ച യു.എ.ഇ ഭരണകൂടത്തിന്റെ നടപടിയെ അഭിനന്ദിച്ചും നന്ദിരേഖപ്പെടുത്തിയും മലയാളികള്‍. യു.എ.ഇ ആഭ്യന്തരമന്ത്രാലയത്തിന്റെ ഔദ്യോഗിക പേജിലാണ് നന്ദിയറിച്ചുകൊണ്ട് മലയാളികള്‍ എത്തിയത്.

കേരളത്തിന് ഇത്രയും വലിയ സഹായധനം നല്‍കാനുള്ള യു.എ.ഇയുടെ നടപടിയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്നാണ് മലയാളികള്‍ പറയുന്നത്.

Sir .. Idont know arabic .But i know malayalam 700 കോടി സഹായം യു.എ.ഇ വക കേരളത്തിനായി. സാര്‍ കേരളം ഇവിടുന്നു പൊക്കിയെടുത്തു യു.എ.ഇയിലേക്ക് എത്തിക്കാമോ …കാരണം ഞങ്ങളുടെ രാജ്യത്തെ സര്‍ക്കാര്‍ പോലും ഇതുപോലെ ഞങളെ സ്‌നേഹിച്ചിട്ടില്ല … മണ്ണ് അല്ല സര്‍ .. ഞങ്ങള്‍ അവിടെ ആണെങ്കില്‍ അതാണ് ഞങ്ങള്‍ക്ക് ഇന്ത്യ ….എന്നായിരുന്നു അഖില്‍ രമേഷ് എന്നയാള്‍ കമന്റായി കുറിച്ചത്.

“”എന്റെ നാടിന്റെ ഭരണാധികാരികള്‍ കൂട്ടിയും കുറച്ചും നല്‍കാന്‍ ഇരിക്കുന്ന കോടികളെകാള്‍ വിലയുണ്ട്… അറിഞ്ഞ് തന്ന ഈ എഴുന്നൂറ് കോടിക്ക്….#Bigsalute UAE എന്നായിരുന്നു ഷുഹൈബ് ബിന്‍ മുഹമ്മദ് കുറിച്ചത്.

കേരളത്തിലെ പുനര്‍ നിര്‍മ്മിക്കുന്ന ഒരു റോഡിനെങ്കിലും Sheikh Zayed Road എന്ന് പേരിടണമെന്ന ആവശ്യമായിരുന്നു സിദ്ദിഖ് ബിന്‍മൂസയെന്നയാള്‍ ആവശ്യപ്പെട്ടത്.


കേരളത്തിന് സൗജന്യ അരി നല്‍കില്ല; പണം നല്‍കിയില്ലെങ്കില്‍ ദുരിതാശ്വാസഫണ്ടില്‍ നിന്ന് കുറയ്ക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍


“”ഞങ്ങള്‍ പ്രവാസികളുടെ പ്രാര്‍ത്ഥന പടച്ചവന്‍ കേള്‍ക്കാതിരിക്കില്ല…അത്രയധികം മനസ്സ് നീറിയാ ഓരോപ്രവാസിയുടെയും ജീവിതം കടന്നു പോയത്….അത് കണ്ടില്ലെന്നു വെക്കാന്‍ അന്നം തരുന്ന ഈ നാടുകള്‍ക്കുകഴിയില്ല.. അവിടത്തെ ഭരണാധികാരികള്‍ക്ക് കഴിയില്ല….ഒരിക്കല്‍ യു.എ.ഇ. നാഷണല്‍ ഡേ ആശംസ നേര്‍ന്നു ഒരു ഗ്രൂപ്പില്‍ ഞാന്‍ പോസ്റ്റ് ചെയ്തപ്പോള്‍ എന്റെ ഒരു സുഹൃത്ത് ചോദിക്കുക ഉണ്ടായി നമുക്ക് നമ്മുടെ രാജ്യത്തിന്റെ ആഘോഷം മതിയില്ലേ എന്തിനാ മറ്റുള്ള രാജ്യങ്ങളുടെ ആഘോഷങ്ങളില്‍ പങ്കു ചേരുന്നതെന്നു.. അതിനുള്ള ഏറ്റവും വലിയ ഒരു ഉത്തരമാണ് ഇന്ന് ഈ വലിയപെരുന്നാള്‍ ദിവസം ചോദിക്കാതെ നമ്മുടെ നാടിന്റെ അവസ്ഥ കണ്ടു ഓരോ മലയാളി പ്രവാസിയുടെയും മനസ്സറിഞ്ഞുള്ള ഈ സഹായം..ഈ 700 കോടിക്ക് ഓരോ പ്രവാസിയുടെയും ജീവന്റെ വിലയാ…അവര്‍ അന്നം തരുന്ന നാടിനോട് കാണിച്ച സ്‌നേഹത്തിന്റെയും സഹനത്തിന്റെയുന്നോ ബഹുമാനത്തിന്റെയും വിലയാ….ഒരു ജന്മം മുഴുവനും അവര്‍ക്കു വേണ്ടി അടിമപ്പണി എടുത്താല്‍ പോലും തീരാത്ത കടപ്പാട് ഉണ്ട് അറബ് രാജ്യങ്ങളോടും അവരുടെ ഭരണാധികാരികളോടും…പടച്ച തമ്പുരാന്‍ ഇനിയും നിങ്ങളെ സമ്പല്‍സമൃദ്ധി കൊണ്ട് അനുഗ്രഹിക്കുമാറാകട്ടെ.. എന്ന് പ്രാര്‍ത്ഥിക്കുന്നു എന്നായിരുന്നു ഷഹീര്‍ എന്നയാള്‍ കുറിച്ചത്.

“”സ്വന്തം നാടിന്റെ ഭരണാധികാരിക്ക് പോലും തോന്നാത്ത ഈ കനിവിന് എങ്ങനെ നന്ദി പറയണം എന്നറിയില്ല. ഞങ്ങള്‍ക്കും ഉണ്ട് ഒരു പ്രധാനമന്ത്രി എന്ന് ഇപ്പോഴാണ് ഓര്‍ത്തത്. Thank you….”” ഷജീര്‍ എ ഷംസുദ്ദീന്‍ എന്നയാള്‍ പറയുന്നു

കേരളത്തിന് യു.എ.ഇയുടെ 700 കോടി ധനസഹായം.പ്രളയക്കെടുതിയില്‍ വിറങ്ങലിച്ചു പോയ മലയാള മണ്ണിനെ ചേര്‍ത്ത് പിടിച്ചത് ശൈഖ് സായിദിന്റ പാദസ്പര്‍ശമേറ്റ മരുമണ്ണ്.പിറന്ന നാടിനോട് കാണിക്കുന്ന ഈ സ്‌നേഹത്തിനും സഹായത്തിനും എന്നും ഞങ്ങള്‍ കടപെട്ടിരിക്കും
Thankyou uae- റിയാസ് സി.കെ ഫേസ്ബുക്കില്‍ കുറിക്കുന്നു.

യു.എ.യിയിലെ പരമോന്നത സഭ സുപ്രീം ഫെഡറല്‍ കണ്‍സിലാണ്. ഏഴ് എമിറേറ്റുകളുടെ ഭരണാധിപന്‍മാരാണ് അതില്‍ അംഗമായിട്ടുള്ളത്.
ഈ കൗണ്‍സിലിന്റെ അഭിപ്രായമനുസരിച്ച് മാത്രമേ പ്രസിഡന്റിന് നിര്‍ണ്ണായക തീരുമാനമെടുക്കാനുമാകു.


“നിങ്ങടെ വര്‍ഗീയതയുടെ വിത്ത് പാകാന്‍ ഇടം തരാത്ത മണ്ണിനോട് പകവീട്ടിക്കൊണ്ടിരിക്കണം”; “കേരള മോഡല്‍ നിങ്ങള്‍ കാണാന്‍ കിടക്കുന്നതെയുള്ളൂ”; വിദേശ സഹായം നിരാകരിച്ച കേന്ദ്രത്തിനെതിരെ പ്രതിഷേധം


അബുദാബി, അജ്മാന്‍, ദുബൈ,ഷാര്‍ജ, ഉം അല്‍ കുവൈന്‍, ഫുജൈറ, റാസ് അല്‍ ഖൈമ എന്നീ ഏഴ് എമിറേറ്റുകളിലും നദിയോ തടാകങ്ങളോ കണികാണന്‍ പോലും ഇല്ല .പ്രളയമെന്നും വെള്ളപ്പൊക്കമെന്നും പറഞ്ഞാല്‍ അതിന്റെ തീവ്രത ശരിക്കുമവര്‍ക്ക് മനസ്സിലാകുക പോലുമില്ല.

എന്നിട്ടാണ് ഏഴ് എമിറേറ്റുകളില്‍ നിന്നായ് 700 കോടി തരാന്‍ മനസ്സു കാണിക്കുന്നത് .എമിറേറ്റ് ഒന്നിന് നൂറ് കോടി വച്ച്.അങ്ങനെ ദുരന്തത്തിന്റെ ആഘാതത്തെ വീതിച്ച് ലഘൂകരിക്കണമെന്നുണ്ടെങ്കില്‍ ,നമുക്കുമുണ്ട് 29 സംസ്ഥാനങ്ങള്‍. നമുക്കുമുണ്ട് ,മറ്റാരയും ബോദ്ധ്യപ്പെടുത്താതെ,
പാര്‍ലമെന്റ് കൂടാതെ ,ആവശ്യമറിഞ്ഞുള്ളസാമ്പത്തിക സഹായം പ്രഖ്യാപിക്കാനുള്ള കേന്ദ്ര ഭരണ സംവിധാനങ്ങള്‍.

പക കൊണ്ട് പകിട കളിക്കുന്ന ഒരു ജനാധിപത്യഭരണ സംവിധാനത്തിനാണ് പകുതി ജനാധിപത്യം മാത്രമുള്ള ,യുഎഇയിലെ പ്രസിഡന്റ് ഖലീഫാബിന്‍ സെയ്ദ് അല്‍ നഹ്യാന്‍, പ്രധാനമന്ത്രി ,മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തും, രാജകുമാരന്‍ ,മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍ എന്നിവര്‍ തോല്‍പ്പിച്ചു കളഞ്ഞത്- പി.എസ് ഉണ്ണികൃഷ്ണന്‍ എന്നയാള്‍ കുറിക്കുന്നു.

അംജാദ് റഹ്ാന്‍ എന്നയാളുടെ വാക്കുകള്‍ ഇങ്ങനെ …ഞങ്ങളുടെ ഔദാര്യമതികളായ ഭരണാധികാരികളെ… നിങ്ങള്‍ ഞങ്ങളോട് കാണിക്കുന്ന ഈ സ്‌നേഹത്തിന് ഞങ്ങളെന്ത് പകരം തരും..? “അവസാന ശ്വാസം വരെ ഞങ്ങള്‍ ഇമറാത്തിനൊപ്പമുണ്ടാകും” എന്ന് നെഞ്ചില്‍ കൈവെച്ചു പറയുന്ന ഈ വാക്കല്ലാതെ മറ്റൊന്നുമില്ല നിങ്ങള്‍ കാണിക്കുന്ന ഔദാര്യത്തിന് പകരം തരാന്‍..-