swathy-poems

black-lineകവിത /ഒലാവ് ഹോക്കന്‍സണ്‍ ഹോഗ്

മൊഴിമാറ്റം / സ്വാതി ജോര്‍ജ്

വര / മജിനിblack-line

അത്ഭുതകരമായ എന്തോ ഒന്ന് നടക്കും
എന്നുള്ള സ്വപ്നമാണു നമ്മള്‍ കൊണ്ട് നടക്കുന്നത്.

അത് നടക്കണം.
സമയം തുറക്കും
ഹൃദയം തുറക്കും
വാതിലുകള്‍ തുറക്കും

നിലത്ത് നിന്ന് വസന്തം പ്രവഹിക്കും
സ്വപ്നം സ്വയം തുറക്കും.

അവിടെയുണ്ടായിരുന്നുവെന്ന്
ഒരിക്കലും കരുതാതെയിരുന്ന ഒരു തുറമുഖത്തേക്ക്
നാം നിശബ്ദരായി ഒഴുകിയെത്തും.


[]ഒലാവ് ഹോക്കന്‍സണ്‍ ഹോഗ് (1908- 1994)

ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖനായ നോര്‍വീയിന്‍ കവി. സ്വന്തം കവിതകള്‍ക്ക് പുറമെ ടെന്നിസണ്‍, യീറ്റ്‌സ്, റോബോര്‍ട്ട് ബ്രൗണിങ് തുടങ്ങി പ്രശസ്തരായ നിരവധി കവികളുടെ കൃതികള്‍ നോര്‍വീജിയനിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്.

 

സ്വാതി ജോര്‍ജ്

ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശി. Bahrain panorama cotnracting and engineering services പദ്ധതി ആസൂത്രണ സാങ്കേതിക വിദഗ്ദ്ധന്‍. സോഷ്യല്‍ മീഡിയ രംഗത്ത് സജീവം. നിരവധി കവിതകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.ഒന്ന്

മജ്‌നി തിരുവങ്ങൂര്‍

കോഴിക്കോട് ജില്ലയിലെ തിരുവങ്ങൂര്‍ സ്വദേശി. ജെ.ഡി.ടി ഇസ്‌ലാം സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് ടു വിഭാഗം ചരിത്രാധ്യാപിക. ഡൂള്‍ ന്യൂസില്‍ ചിത്രകാരി. നിരവധി ആനുകാലികങ്ങളില്‍ വരക്കുന്നു.