ഭോപാല്‍: സ്‌ക്കൂളുകളില്‍ ഹാജര്‍ വിളിക്കുമ്പോള്‍ കുട്ടികള്‍ “ജെയ് ഹിന്ദ്” എന്ന് മറുപടിയായി പറയണമെന്ന് മധ്യപ്രദേശ് സര്‍ക്കാരിന്റെ വിവാദ പ്രഖ്യാപനം. വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട ഔദ്യോഗിക കുറിപ്പിലാണ് ഈ ഉത്തരവ്.
വിദ്യാര്‍ത്ഥികളില്‍ ദേശാഭിമാനം വളര്‍ത്തിയെടുക്കുന്നതിനായി ഹാജര്‍ വിളിക്കുമ്പോള്‍ “ജെയ് ഹിന്ദ്” എന്ന് പ്രതികരിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക കുറിപ്പില്‍ പറയുന്നു. ഈ അദ്ധ്യായന വര്‍ഷത്തില്‍ ഇത് പ്രാഭല്യത്തില്‍ വരുത്തണമെന്നും പറയുന്നു.
ഹാജര്‍ വിളിക്കുമ്പോള്‍ “യെസ് ടീച്ചര്‍” എന്ന് പറയുന്നതിന് പകരം “ജെയ് ഹിന്ദ്” എന്നു പറയണമെന്ന് 2017, നവംബറില്‍ മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി വിജയ് ഷാ പറഞ്ഞിരുന്നു. മന്ത്രിയുടെ ഈ പ്രഖ്യാപനം അനുസരിച്ചാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഈ നീക്കം.
ഈ തീരുമാനം സംസ്ഥാനത്തെ 1.22 ലക്ഷം സര്‍ക്കാര്‍ സ്‌കൂളുകളിലും നടപ്പിലാക്കാമെന്നും മന്ത്രാലയം അറിയിച്ചു. ഇക്കാര്യത്തില്‍ എല്ലാ സ്വകാര്യ സ്‌കൂളുകള്‍ക്കും നിര്‍ദശേം നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.
Watch DoolNews Video:
