പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി മാമന്നന് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. ഗ്രേ ഷേഡ് പശ്ചാത്തലത്തില്‍ കസേരയില്‍ ഇരിക്കുന്ന വടിവേലുവിനേയും ഉദയനിധി സ്റ്റാലിനെയുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാണുന്നത്. ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെ അനുസ്മരിപ്പിക്കുന്ന വസ്ത്രധാരമാണ് വടിവേലുവിന്.
ചിത്രത്തില്‍ വടിവേലു ഉദയനിധിയുടെ പ്രതിനായകനായിട്ടാകും വരിക എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിടുമെന്നറിയിച്ചുകൊണ്ട് പുറത്ത് വന്ന പോസ്റ്റും ശ്രദ്ധ നേടിയിരുന്നു. ഏരിയല്‍ വ്യൂവിലുള്ള ചിത്രത്തില്‍ ഇരുവരുടേയും നിഴലുകള്‍ കൂട്ടിമുട്ടുന്നത് കാണാം.
മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍, കീര്‍ത്തി സുരേഷ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രീകരണവേളയില്‍ പ്രചരിച്ച ലൊക്കേഷന്‍ ചിത്രങ്ങളില്‍ വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച ഫഹദിന്റെ ചിത്രം നടന്റെ കഥപാത്രം രാഷ്ട്രീയക്കാരന്റെതാണെന്ന അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
#MAAMANNAN @mari_selvaraj @arrahman #Vadivelu @KeerthyOfficial #FahadhFaasil @thenieswar @editorselva @dhilipaction @kabilanchelliah @kalaignartv_off @MShenbagamoort3 @teamaimpr pic.twitter.com/E3mPZipl1T
— Udhay (@Udhaystalin) April 30, 2023
തന്റെ അവസാന സിനിമയാകും മാമന്നന് എന്ന് തമിഴ്നാട് യുവജനക്ഷേമ വകുപ്പ് മന്ത്രി കൂടിയായ ഉദയനിധി നേരത്തേ പ്രഖ്യാപിച്ചിരുന്നു. ശേഷം പൂര്‍ണ്ണ ശ്രദ്ധയും രാഷ്ട്രീയത്തില്‍ കേന്ദ്രീകരിക്കാനാണ് പദ്ധതി. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എ.ആര്. റഹ്മാനാണ് സംഗീതം.
Content Highlight: Maamannan first look poster
