അർജന്റീനക്കൊപ്പം അവസാന ഇന്റർനാഷണൽ മത്സരം കളിച്ച് പടിയിറങ്ങിയ ഇതിഹാസ താരം ലയണൽ മെസി ക്ലബ്ബ് ഫുട്ബോളിൽ വീണ്ടും സജീവമാവാൻ ഒരുങ്ങുകയാണ്. മേജർ ലീഗ് സോക്കറിൽ ഒക്ടോബർ 11ന് ഡി.സി യൂണിറ്റഡിനെതിരെ നടക്കുന്ന മത്സരത്തിൽ മെസി ഇന്റർ മയാമിക്ക് വേണ്ടി കളത്തിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അർജന്റീനക്ക് വേണ്ടിയുള്ള അവസാന മത്സരത്തിൽ ബെനിനെതിരെ രണ്ട് അസിസ്റ്റുകളും ഒരു ഗോളും നേടിയ മെസിയുടെ ഇടംകാലിൽ നിന്നും വീണ്ടും അത്ഭുതങ്ങൾ പിറക്കുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ഫുട്ബോൾ ലോകം.
സമീപകാലങ്ങളിൽ ഇന്റർ മയാമിക്ക് വേണ്ടി തുടരുന്ന ഫ്രീ കിക്ക് ഗോൾ വേട്ട വീണ്ടും ആവർത്തിക്കാൻ മെസിക്ക് സാധിച്ചാൽ ഒരു ലോക റെക്കോഡും കൈപ്പിടിയിലാക്കാനാവും.

ഇന്റർ മയാമിക്കൊപ്പം മൂന്ന് ഫ്രീ കിക്ക് ഗോളുകൾ നേടിയാൽ ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന നേട്ടം മെസിയുടെ പേരിൽ കുറിക്കപ്പെടും. ഇതുവരെ 76 മഴവിൽ ഗോളുകൾ എതിരാളികളുടെ വലയിൽ എത്തിച്ച മെസിയുടെ മുന്നിൽ 78 ഫ്രീ കിക്കുകൾ നേടിയിട്ടുള്ള മുൻ ബ്രസീലിയൻ താരം മാർസെലിഞ്ഞോ കരിയോക്ക മാത്രമാണുള്ളത്. മൂന്ന് ഗോളുകൾ കൂടി നേടിയാൽ ഈ നേട്ടത്തിലും മെസിക്ക് ഒന്നാമനാവാൻ സാധിക്കും.
ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഫ്രീ കിക്ക് ഗോളുകൾ നേടിയ താരം, ഫ്രീ കിക്ക് ഗോളുകളുടെ എണ്ണം)
മാർസെലിനോ കരിയോക (ബ്രസീൽ) – 78
ലയണൽ മെസി (അർജന്റീന) – 76
ജെയർ റോസ പിന്റോ (ബ്രസീൽ) – 74
റോബർട്ടോ ഡിനാമൈറ്റ് (ബ്രസീൽ) – 73
ജൂനിഞ്ഞോ പെർനാംബുക്കാനോ (ബ്രസീൽ) – 72
മാർക്കോസ് അസുർക്കാവോ (ബ്രസീൽ) – 68
മിഹ്റാജ്ലോവിച് (ബ്രസീൽ) – 67
ജോർജ് അരവെണ (ബ്രസീൽ) – 65
ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ) 64
സിക്കോ (ബ്രസീൽ) – 62
ഡീഗോ മറഡോണ (അർജന്റീന) – 61
സ്പാനിഷ് വമ്പൻമാരായ ബാഴ്സലോണക്ക് വേണ്ടിയാണ് മെസി ഏറ്റവും കൂടുതൽ ഫ്രീ കിക്ക് ഗോളുകൾ നേടിയിട്ടുള്ളത്. 50 തവണയാണ് കറ്റാലന്മാർക്ക് വേണ്ടി മെസി മഴവിൽ ഗോളുകൾ നേടിയത്. മയാമിക്ക് വേണ്ടിയും അർജന്റീനക്ക് വേണ്ടിയും 12 ഫ്രീ കിക്ക് ഗോളുകളാണ് മെസി നേടിയിട്ടുള്ളത്.

ഫ്രഞ്ച് വമ്പന്മാരായ പി.എസ്.ജിക്ക് വേണ്ടി രണ്ട് ഫ്രീ കിക്ക് ഗോളുകളും മെസി എതിരാളികളുടെ വലയിലെത്തിച്ചു. ഫുട്ബോളിൽ ഇപ്പോഴും പ്രായം തളർത്താത്ത പോരാട്ട വീര്യവുമായി മുന്നേറുന്ന മെസിക്ക് ഈ നേട്ടത്തിലേക്കും അനായസമായി നടന്നുകയറാൻ സാധിക്കുമെന്നാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്.
Content Highlight: Lionel Messi need three free kick goals to create a historical record
