എം.എല്‍.എസ് കപ്പ് പ്ലേഓഫ് ആദ്യ റൗണ്ട് മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്റര്‍ മയാമിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് കൊളംബസ് പരമ്പരയില്‍ മുന്നിലെത്തിയിരിക്കുകയാണ്.
ബെസ്റ്റ് ഓഫ് ത്രീ പരമ്പരയിലെ ആദ്യ പാദത്തില്‍ സ്വന്തം തട്ടകമായ നു സ്റ്റേഡിയത്തില്‍ പരാജയം ഏറ്റുവാങ്ങിയതോടെ ലയണല്‍ മെസിയും സംഘവും ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകലിന്റെ വക്കിലാണ്. സീസണ്‍ നിലനിര്‍ത്താന്‍ അടുത്ത വെള്ളിയാഴ്ച നടക്കുന്ന രണ്ടാം പാദത്തില്‍ മിയാമിക്ക് വിജയം അനിവാര്യമാണ്.
എന്നാല്‍ മത്സരത്തിനിടയില്‍ നടന്ന നാടകീയ രംഗങ്ങളാണ് ഇപ്പോള്‍ ഫുട്‌ബോള്‍ സര്‍ക്കിളുകളില്‍ ചര്‍ച്ചയാകുന്നത്. മെസിയും കൊളംബസ് ക്രൂ താരവും തമ്മില്‍ നടന്ന കയ്യാങ്കളിയാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്.
FT. https://t.co/97b0BkALCi
— Inter Miami CF (@InterMiamiCF) November 22, 2026
ഒന്നാം പകുതിക്ക് പിരിയുന്നതിന് തൊട്ടുമുമ്പ് മെസി കൊളംബസ് ക്രൂ ഫോര്‍വേഡ് ഗൊണ്‍സാലോ ടാപ്പിയയുമായി കൊമ്പുകോര്‍ത്തിരുന്നു. മയാമിക്ക് ലഭിച്ച ത്രോ ഇന്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കളി വൈകിപ്പിക്കാനെന്നോണം ഗോണ്‍സാലോ മെസിയുടെ തൊട്ടുമുന്നില്‍ വന്ന് തടസം നിന്നു. ഇതില്‍ പ്രകോപിതനായ മെസി കൈയിലുണ്ടായിരുന്ന പന്ത് ടാപിയയുടെ മുഖത്തേക്ക് എറിയുകയായിരുന്നു.
പന്ത് മുഖത്ത് കൊണ്ടതോടെ ടാപിയ നിലത്തുവീഴുകയും ഇരു ടീമിലെയും താരങ്ങള്‍ തമ്മില്‍ ചെറിയ വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തു. പിന്നാലെ ഇരുവര്‍ക്കും റഫറി മഞ്ഞ കാര്‍ഡ് നല്‍കി. എന്നാല്‍ മെസി റെഡ് കാര്‍ഡിന് അര്‍ഹനാണെന്ന് കൊളംബസ് പരിശീലകന്‍ പോലും പറഞ്ഞിരുന്നു.
منح الحكم بطاقة صفراء للأسطورة ميسي بعد هذه اللقطة 🟨
— Messi World (@M10GOAT) November 22, 2026
ഇപ്പോള്‍ ഈ വിഷയത്തില്‍ തന്റെ അഭിപ്രായം പങ്കുവെക്കുകയാണ് മയാമിയുടെ കോ-ഓണറും പ്രസിഡന്റുമായ ഡേവിഡ് ബെക്കാം. ലിയോ ക്ലബ്ബിന് വേണ്ടി സാധ്യമായത് എല്ലാം ചെയ്തിട്ടുണ്ടെങ്കിലും എതിരാളിയുടെ മുഖത്തേക്ക് നേരിട്ട് പന്തെറിയുന്നത് മൈതാനത്ത് ഒരിക്കലും അംഗീകരിക്കാനാകാത്ത കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല ഇത് നേരിട്ടുള്ള ചുവപ്പുകാര്‍ഡ് അര്‍ഹിക്കുന്ന നടപടിയാണെന്നും ബെക്കാം കൂട്ടിച്ചേര്‍ത്തു.
🚨 BREAKING: DAVID BECKHAM HAS REPORTEDLY EXPRESSED DISAPPOINTMENT OVER THE REFEREEING DECISION FOLLOWING LIONEL MESSI’S CONTROVERSIAL BALL THROW AT A COLUMBUS CREW PLAYER. The former England captain is said to be unhappy with the decision to show Messi only a yellow card despite the nature of the incident. The question being raised is simple: WOULD ANOTHER PLAYER HAVE ESCAPED WITH JUST A YELLOW CARD? Football rules should apply equally to everyone, regardless of their name, reputation or status in the game.
— Ellae mai (@Ellaemairl) November 22, 2026
‘ലിയോയെ ഒരുപാട് ഇഷ്ടമാണ്. ഈ ക്ലബ്ബിനായി സാധ്യമായതെല്ലാം ചെയ്തിട്ടുള്ള ഏറ്റവും മികച്ച താരമാണ് അദ്ദേഹം. എന്നാല്‍ ഇന്നത്തെ മത്സരം കാണാന്‍ ഏറെ പ്രയാസമായി.
പറയാന്‍ വിഷമമുണ്ടെങ്കിലും, എത്രത്തോളം നിരാശയുണ്ടായാലും എതിരാളിയുടെ മുഖത്തേക്ക് നേരിട്ട് പന്തെറിയുന്നത് മൈതാനത്ത് ഒരിക്കലും അംഗീകരിക്കാനാകാത്ത കാര്യമാണ്.
എത്രത്തോളം പ്രകോപിതരായാലും എതിരാളികള്‍ എത്രത്തോളം സമ്മര്‍ദം ചെലുത്തിയാലും എന്റെ അഭിപ്രായത്തില്‍ ഇത് നേരിട്ടുള്ള ചുവപ്പുകാര്‍ഡ് അര്‍ഹിക്കുന്ന നടപടിയാണ്.
നമ്മള്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ പെരുമാറണം. പ്രത്യേകിച്ച് സമ്മര്‍ദഘട്ടങ്ങളില്‍ ആത്മനിയന്ത്രണം കൈവിടരുത്.
രണ്ടാം മത്സരം ഇനിയും ബാക്കിയുണ്ട്. അതില്‍ ശരിയായ രീതിയില്‍ തിരിച്ചുവരികയാണ് വേണ്ടത്. അടുത്ത മത്സരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം,’ ഡേവിഡ് ബെക്കാം തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
Content Highlight: David Beckham criticizes Lionel Messi for throwing the ball at a player’s face during the Columbus Crew match
