വിജയ് ചിത്രം ലിയോയുടെ ട്രെയ്ലര് റിലീസ് ഡേറ്റ് പുറത്ത്. ഒക്ടോബര്‍ അഞ്ചിന് ചിത്രത്തിന്റെ ട്രെയ്ലര് റിലീസ് ചെയ്യും. കഴുതപ്പുലിക്ക് നേരെ പാഞ്ഞടുക്കുന്ന വിജയ്യുടെ ചിത്രമുള്ള പോസ്റ്റര്‍ പുറത്ത് വിട്ടുകൊണ്ടാണ് ഈ വിവരം നിര്‍മാതാക്കളായ സെവന് സ്ക്രീന്‍ സ്റ്റുഡിയോസ് പുറത്ത് വിട്ടത്.
‘നിങ്ങളുടെ ഓര്‍ഡര്‍ തയ്യാറായിക്കൊണ്ടിരിക്കുന്നു. ലിയോ ട്രെയ്ലര് വരികയാണ്. ആസ്വദിക്കാന്‍ തയാറായിക്കൊള്ളൂ. നിങ്ങളുടെ ഡെലിവറി പാര്‍ട്ണര്‍ ഒക്ടോബര്‍ അഞ്ചിന് അത് പുറത്ത് വിടും,’ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് സെവന് സ്ക്രീന്‍ സ്റ്റുഡിയോ കുറിച്ചു.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം സെവന് സ്ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലനാണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍. ദളപതി വിജയോടൊപ്പം വമ്പന്‍ താര നിരയാണ് ലിയോയില്‍ ഉള്ളത്. തൃഷ, സഞ്ജയ് ദത്ത്, അര്ജുന് സര്‍ജ, ഗൗതം മേനോന്, മിഷ്കിന്, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
Your order is being prepared 😎#LeoTrailer is on its way! Get ready to enjoy your meal 🔥
Unga delivery partner @7screenstudio will deliver them on October 5th 😉#LeoTrailerFromOct5#Thalapathy @actorvijay sir @Dir_Lokesh @trishtrashers @anirudhofficial @duttsanjay… pic.twitter.com/xgHzueGWpJ
— Seven Screen Studio (@7screenstudio) October 2, 2023
ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു. ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്, പി.ആര്.ഒ: പ്രതീഷ് ശേഖര്‍.
Content Highlight: leo release date announce poster
