കഴിഞ്ഞ ദിവസം ലീഗ് വണ്ണില്‍ നടന്ന മത്സരത്തില്‍ മോണ്ട്പെല്ലിയറിനെ പി.എസ്.ജി കീഴ്പ്പെടുത്തിയിരുന്നു. ഒന്നിനെതിരെ മൂന്ന് ?ഗോളുകള്‍ക്കായിരുന്നു പി.എസ്.ജിയുടെ ജയം.
പി.എസ്.ജിക്കായി ലയണല്‍ മെസി ഒരു ഗോള്‍ നേടിയപ്പോള്‍ ഫാബിയാന്‍ റൂയിസ്, വാറന്‍ സെറെ എമരി എന്നിവരാണ് മറ്റുഗോളുകള്‍ സ്വന്തമാക്കിയത്. മോണ്ട്പെല്ലിയറിന്റെ ഗോള്‍ അര്‍നോഡ് നോര്‍ഡിന്റെ വകയായിരുന്നു.
16-year-old Warren Zaïre-Emery becomes the youngest scorer in PSG history 🌟 pic.twitter.com/ji0FEjRfUU
— B/R Football (@brfootball) February 1, 2023
എന്നാല്‍ മത്സരത്തിനിടെ എംബാപ്പെ പാഴാക്കിയ രണ്ട് പെനാല്‍ട്ടികളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. മത്സരത്തിന്റെ ഒമ്പതാം മിനിട്ടില്‍ പി.എസ്.ജിക്ക് അനുകൂലമായി ലഭിച്ച പെനാല്‍ട്ടി എംബാപ്പെ പാഴാക്കിയതിനാണ് താരത്തെ വിമര്‍ശിച്ച് ആരാധകര്‍ രംഗത്തെത്തിയത്.
mbappe? pic.twitter.com/VMXY3EJ5Y6
— njdeprê – marlon (@njdmarlon) February 1, 2023
പെനാല്‍ട്ടി പാഴായെങ്കിലും എതിര് താരം ബോക്സിലേക്ക് നേരത്തെ പ്രവേശിച്ചതിനാല്‍ റഫറി വീണ്ടും പെനാല്‍ട്ടി എടുക്കാന്‍ താരത്തോട് ആവശ്യപ്പെട്ടു. എന്നാല്‍ അതും എംബാപ്പെ പാഴാക്കി. റീ ബൗണ്ട് ലഭിച്ചത് ഗോളാക്കി മാറ്റാന്‍ താരത്തിന് സാധിക്കാതെ പോവുകയായിരുന്നു. പിന്നീട് പരിക്ക് മൂലം എംബാപ്പെ കളം വിടുകയും ചെയ്തു.
എംബാപ്പെക്കെതിരെ രൂക്ഷ വിമര്ശനവുമാനി നിരവധി പേരാണ് രംഗത്തെത്തിയത്. എംബാപ്പെയെ പെനാല്‍ട്ടി എടുക്കാന്‍ അനുവദിക്കരുതെന്നും മെസിയെ കൊണ്ട് ചെയ്യിക്കണമെന്നും ആരാധകര്‍ ട്വീറ്റ് ചെയ്തു. പി.എസ്.ജിയില്‍ എന്തൊക്കെയോ കരിഞ്ഞുമണക്കുന്നുണ്ടെന്ന് കാര്യങ്ങള്‍ കൈവിട്ടുപോവുകയാണെന്നുമാണ് ചിലര്‍ ട്വീറ്റ് ചെയ്തത്.
UNBELIEVABLE!
Kylian Mbappé’s initial penalty was saved. He retook it, was denied again, and then missed on the rebound.
What are the chances 😱 pic.twitter.com/LsWxrXA0v8
— ESPN FC (@ESPNFC) February 1, 2023
അതേസമയം, പോയിന്റ് പട്ടികയില്‍ 51 പോയിന്റോടെ ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ് പി.എസ്.ജി. ഫെബ്രുവരി ഒമ്പതിന് ചിരവൈരികളായ മാഴ്സെലിയെയുമായിട്ടാണ് പി.എസ്.ജിയുടെ അടുത്ത മത്സരം.
Content Highlights: Kylian Mbappe misses penalty
