[]കോഴിക്കോട്: കോണ്‍ഗ്രസിലെ നിലവിലുള്ള പ്രശ്‌നത്തില്‍ ഐ ഗ്രൂപ്പിനെതിരെ ആഞ്ഞടിച്ചു കോഴിക്കോട് ഡി.സി.സി രംഗത്ത്.

തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ആഭ്യന്തര മന്ത്രിസ്ഥാനത്തു നിന്നു മാറ്റാമെന്ന് ആരും സ്വപ്നം കാണേണ്ടെന്ന് ഡി.സി.സി പ്രസിഡന്റ് കെ.സി അബു പറഞ്ഞു.

കൈവിരലില്‍ എണ്ണാവുന്ന ആളുകള്‍ ലോഡ്ജില്‍ യോഗം ചേര്‍ന്ന് പാര്‍ട്ടിയുടെ തീരുമാനമാണെന്ന് പറഞ്ഞ് അഭിപ്രായം പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല.

കെ. സുധാകരന്‍ തിരുവഞ്ചൂരിനെതിരെ വാര്‍ത്താ സമ്മേളനം നടത്തിയത് അച്ചടക്ക ലംഘനമാണെന്നും ഇതിനെതിരെ എ.ഐ.സി.സി.ക്ക് പരാതി നല്‍കുമെന്നും കെ.സി അബു പറഞ്ഞു.

ഐ ഗ്രൂപ്പുകാര്‍ ആര്‍ക്കാണ്ടും വേണ്ടി ഓക്കാനിക്കുകയാണ്. കൂലിത്തല്ലുകാരെപ്പോലെയാണ് ഐ ഗ:ൂപ്പുകാര്‍ പെരുമാറുന്നതെന്നും കെ.സി അബു പറഞ്ഞു.

പരസ്യ പ്രസ്താവനകള്‍ക്ക് വിലക്കുണ്ടായിട്ടും ഐ ഗ്രൂപ്പുകാരുടെ പ്രസ്താവനകളെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരമെന്നായിരുന്നു കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല വിശേഷിപ്പിച്ചത്.

ഇതാണ് എ ഗ്രൂപ്പിനെ പ്രകോപിപ്പിച്ചത്. കെ. സുധാകരന്‍ തിരുവഞ്ചൂരിനെതിരെ വായില്‍ത്തോയിന്നത് വിളിച്ചു പറയുകയായിരുന്നു. ഓരോരുത്തരും അവരുടെ മാത്രം അഭിപ്രായം ഗ്രൂപ്പിന്റെ അഭിപ്രായമായി പറയുകയാണെന്നും കെ.സി അബു കുറ്റപ്പെടുത്തി.