കൊവിഡ് 19 ബാധയുമായി ബന്ധപ്പെട്ട നിരീക്ഷണച്ചട്ടം ലംഘിച്ച് നാട്ടിലേക്ക് മുങ്ങി കൊല്ലം സബ്ബ് കലക്ടര്‍ അനുപം മിശ്ര. ഈ മാസം 196ന വിദേശത്ത് നിന്ന് മടങ്ങിയെത്തിയ അനുപം മിശ്രയോട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനാണ് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിരുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അനുപം മിശ്രയുടെ ആരോഗ്യ സ്ഥിതി അന്വേഷിക്കാന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് വീട്ടിലില്ലെന്ന് മനസിലായത്. പിന്നീട് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കാണ്‍പൂരിലെ വീട്ടിലുണ്ടെന്ന് അനുപം മിശ്ര പറഞ്ഞു.

ഉത്തരവാദിത്വപ്പെട്ട ആരോടും പറയാതെയാണ് അനുപം മിശ്ര നാട്ടിലേക്ക് പോയത്. സംഭവത്തില്‍ സ്ഥിരീകരണം ഉണ്ടായതിന് ശേഷം പ്രതികരിക്കാമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ