കൊല്ലം: കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

മേവറം മുതല്‍ കാവനാട് ആല്‍ത്തറമൂട് വരെ 13.14 കിലോമീറ്റര്‍ ദൂരമാണു ബൈപാസ്. 1972ല്‍ ആരംഭിച്ച പദ്ധതിയുടെ മൂന്നാംഘട്ടമായ കല്ലുംതാഴം ആല്‍ത്തറമൂട് ഭാഗവും പുനര്‍നിര്‍മിച്ചു വീതി കൂട്ടിയ ബാക്കി ഭാഗവുമാണു പ്രധാനമന്ത്രി നാടിനു സമര്‍പ്പിച്ചത്.

ALSO READ: എന്തും കാണിക്കാനുള്ള വേദിയാണെന്ന് കരുതരുത്; ബൈപ്പാസ് ഉദ്ഘാടന ചടങ്ങില്‍ കൂകി വിളിച്ച ബി.ജെ.പിക്കാരോട് മുഖ്യമന്ത്രി

ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം, മന്ത്രിമാരായ ജി.സുധാകരന്‍, മേഴ്‌സിക്കുട്ടിയമ്മ, രാജു എന്നിവരും പങ്കെടുക്കുന്നുണ്ട്. വൈകിട്ടു 4ന് തിരുവനന്തപുരത്തു വ്യോമസേനാ ടെക്നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങിയ അദ്ദേഹം ഹെലികോപ്റ്ററിലാണ് കൊല്ലത്തെത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ പി സാദാശിവം കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഡി.ജി.പി ലോക്‌നാഥ് ബെഹ്റ, ശശി തരൂര്‍ എം.പി എന്നിവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു.

തുടര്‍ന്ന് അദ്ദേഹം ഹെലികോപ്ടറില്‍ കൊല്ലത്തെത്തി.

WATCH THIS VIDEO: