എഡിറ്റര്‍
എഡിറ്റര്‍
‘അവനെ കരുതിയിരിക്കുക’; അഖില നന്നായി പന്തെറിഞ്ഞെന്നും ബാറ്റിംഗ് ഓര്‍ഡറിലെ മാറ്റങ്ങള്‍ ടീമിനെ ബാധിച്ചില്ലെന്നും കോഹ്‌ലി
എഡിറ്റര്‍
Friday 25th August 2017 3:57pm


കൊളംബോ: ടെസ്റ്റ് പരമ്പരയിലെ മിന്നുന്ന ജയത്തിനുശേഷം ഏകദിനത്തിനിറങ്ങിയ ഇന്ത്യയെ വട്ടം കറക്കിയ പ്രകടനമായിരുന്നു യുവ സ്പിന്നര്‍ അഖില ധനഞ്ജയയുടേത്. മികച്ച തുടക്കം കിട്ടിയിട്ടും ഇന്ത്യന്‍ ബാറ്റിംഗ് നിര ധനഞ്ജയന് മുന്നില്‍ മുട്ടുകുത്തുകയായിരുന്നു.


Also Read: ‘എന്നാലും എന്റെ പഹയാ.. ഹണിമൂണ്‍ നടക്കാത്തതിന്റെ കലിപ്പ് ഇന്ത്യയോട് വേണോ?’; പല്ലേക്കല്ലില്‍ ധനഞ്ജയ എത്തിയത് വിവാഹ പന്തലില്‍ നിന്ന്


ഏട്ടാം വിക്കറ്റില്‍ ധോണി- ഭൂവനേശ്വര്‍ കൂട്ടുകെട്ടിലൂടെയായിരുന്നു ഇന്ത്യ വിജയത്തീരമണിഞ്ഞത്. മത്സരത്തിനുശേഷം ബാറ്റിംഗ് ഓര്‍ഡറില്‍ വരുത്തിയ മാറ്റം ടീമിന്റെ പ്രകടനത്തെ ബാധിച്ചതായി വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ബാറ്റിംഗ് ഓര്‍ഡറില്‍ മാറ്റം വരുത്തിയ തീരുമാനം തെറ്റല്ലെന്നാണ് കോഹ്‌ലി പറയുന്നത്.

‘ഒരു വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് സ്‌കോര്‍ ചെയ്ത് 230 റണ്‍സ് പിന്തുടരുമ്പോള്‍ മറ്റുള്ളവര്‍ക്കും ബാറ്റ് ചെയ്യാന്‍ അവസരം നല്‍കേണ്ടതുണ്ട്. ഞാന്‍ മൂന്നാമതായി ഇറങ്ങുകയായിരുന്നെങ്കിലും ബോള്‍ മിസ്സായേനെ. കാരണം അഖില ധനഞ്ജയ അത്ര നന്നായാണ് പന്തെറിഞ്ഞുകൊണ്ടിരുന്നത്. ആവേശകരമായിരുന്നു അത്.’ കോഹ്‌ലി പറഞ്ഞു.

‘ക്രിക്കറ്റ് ആരാധകരും കളിക്കാരും അത് ആസ്വദിച്ചിട്ടുണ്ടാവും. അത് തരണം ചെയ്യാന്‍ കഴിഞ്ഞത് നന്നായി. 100 റണ്‍സിന്റെ രണ്ട് പാട്നര്‍ഷിപ്പ് അതും ഏഴ് വിക്കറ്റ് നഷ്ടത്തില്‍. വിചിത്രമാണത്. ഇത് കളിയില്‍ സാധാരണയായി സംഭവിക്കാറുള്ളതല്ല.’ നായകന്‍ കൂട്ടിച്ചേര്‍ത്തു.


Dont Miss: സണ്ണി ലിയോണിന്റെ ശരീരം പൊതുവേദികളില്‍ പ്രദര്‍ശിപ്പിക്കുന്നത് സംസ്‌കാരത്തിന് യോജിച്ചതല്ല: സുഭാഷ് ചന്ദ്രന്‍


കളിയിലെ കേമന്‍ ധനഞ്ജയയുടെ പ്രകടനത്തെ പ്രശംസിക്കാനും കോഹ്‌ലി മറന്നില്ല. ‘നല്ല ‘ലെഗ്ബ്രേക്ക്’ ഉള്ള ഒരു ഓഫ് സ്പിന്നറാണ് അഖില ധനഞ്ജയ എന്നാണ് കരുതിയിരുന്നത്. പക്ഷെ ഗൂഗ്ലിയിലൂടെ നാല് വിക്കറ്റ് അയാള്‍ നേടി. അടുത്ത തവണ ഞങ്ങള്‍ നന്നായി കരുതിയിരിക്കും’ അദ്ദേഹം പറഞ്ഞു.

Advertisement