തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള സി.പി.ഐ.എം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍ ആണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

2016ല്‍ 92 സീറ്റുകളില്‍ മല്‍സരിച്ച സി.പി.ഐ.എം ഇത്തവണ സ്വതന്ത്രരുള്‍പ്പടെ 85 സീറ്റുകളിലാണ് മല്‍സരിക്കുന്നത്.

ഇതില്‍ 83 സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റാണ് പ്രഖ്യാപിച്ചത്. ഇതില്‍ 74 പാര്‍ട്ടി സ്ഥാനാര്‍ത്ഥികളും 9  പാര്‍ട്ടി സ്വതന്ത്രരുമാണ് ഉള്ളത്.

ആരെയും ഒഴിവാക്കുന്നതല്ല രണ്ട് തവണ മാനദണ്ഡം കൊണ്ടുള്ള ഉദ്ദേശമെന്നും പുതിയ ആളുകളെ ഉയര്‍ത്തികൊണ്ടുവരികയാണെന്നും എ.വിജയരാഘവന്‍ പറഞ്ഞു.

തുടര്‍ഭരണം ഉറപ്പാക്കുന്ന മികച്ച സ്ഥാനാര്‍ത്ഥിപ്പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് . തുടര്‍ഭരണം വരാതിരിക്കാന്‍, മുഖ്യമന്ത്രിക്കെതിരെ ഉന്നതതല ഗൂഢാലോചന നടക്കുകയാണെന്നും എ വിജയരാഘവന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയും അമിത് ഷായും പരസ്പരം വിമര്‍ശിക്കുന്നില്ല. വര്‍ഗീയതയ്ക്ക് എതിരെ നിലപാടെടുക്കുന്നത് കേരളത്തില്‍ സി.പി.ഐ.എം മാത്രമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

നുണപ്രചാരണത്തിലൂടെ തുടര്‍ഭരണം തടയാമെന്നത് വ്യാമോഹം മാത്രമാണെന്നും നല്ല രീതിയിലാണ് സീറ്റ് വിഭജനം നടന്നതെന്നും എ.വിജയരാഘവന്‍ പറഞ്ഞു.

പുതുതായി വന്ന കേരളാ കോണ്‍ഗ്രസ് എം, എല്‍.ജെ.ഡി പാര്‍ട്ടികള്‍ക്കായി മികച്ച രീതിയില്‍ സഹകരിച്ച് സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയെന്നും ഇതിനായി മറ്റ് ഘടകകക്ഷികള്‍ക്ക് സീറ്റ് നഷ്ടപ്പെടുത്തേണ്ടിയും വിട്ടുവീഴ്ച ചെയ്യേണ്ടിയും വന്നു.

അഞ്ച് സിറ്റിംഗ് സീറ്റുകള്‍ ഉള്‍പ്പടെ ഏഴ് സീറ്റുകള്‍ മറ്റ് ഘടകകക്ഷികള്‍ക്കായി പാര്‍ട്ടി വിട്ടു നല്‍കി. പൊതുവില്‍ സീറ്റ് വിഭജനം നല്ല രീതിയിലാണ് എല്‍.ഡി.എഫ് പൂര്‍ത്തിയാക്കിയതെന്നും വിജയരാഘവന്‍ പറഞ്ഞു.

പട്ടിക ഇങ്ങനെ:

തിരുവനന്തപുരം ജില്ല
പാറശാല -സി.കെ.ഹരീന്ദ്രന്‍
നെയ്യാറ്റിന്‍കര – കെ ആന്‍സലന്‍
വട്ടിയൂര്‍ക്കാവ് – വി.കെ.പ്രശാന്ത്
കാട്ടാക്കട – ഐ.ബി.സതീഷ്
നേമം – വി.ശിവന്‍കുട്ടി
കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രന്‍
വര്‍ക്കല – വി. ജോയ്
വാമനപുരം – ഡി.കെ.മുരളി
ആറ്റിങ്ങല്‍ – ഒ.എസ്.അംബിക
അരുവിക്കര – ജി സ്റ്റീഫന്‍

…….
കൊല്ലം ജില്ല
കൊല്ലം- എം മുകേഷ്
ഇരവിപുരം – എം നൗഷാദ്
ചവറ – ഡോ.സുജിത്ത് വിജയന്‍
കുണ്ടറ – ജെ.മേഴ്സിക്കുട്ടിയമ്മ
കൊട്ടാരക്കര – കെ.എന്‍.ബാലഗോപാല്‍
……
പത്തനംതിട്ട ജില്ല
ആറന്മുള- വീണാ ജോര്‍ജ്
കോന്നി – കെ.യു.ജനീഷ് കുമാര്‍
………
ആലപ്പുഴ ജില്ല
ചെങ്ങന്നൂര്‍- സജി ചെറിയാന്‍
കായംകുളം – യു .പ്രതിഭ
അമ്പലപ്പുഴ- എച്ച്.സലാം
അരൂര്‍ – ദലീമ ജോജോ
മാവേലിക്കര – എം.എസ് അരുണ്‍ കുമാര്‍
ആലപ്പുഴ- പി.പി .ചിത്തരഞ്ജന്‍
…………
കോട്ടയം ജില്ല
ഏറ്റുമാനൂര്‍ -വി.എന്‍ വാസവന്‍
പുതുപ്പള്ളി- ജെയ്ക്ക് സി തോമസ്
കോട്ടയം- കെ.അനില്‍കുമാര്‍
……
എറണാകുളം ജില്ല
കൊച്ചി – കെ.ജെ. മാക്‌സി
വൈപ്പിന്‍ – കെ.എന്‍ ഉണ്ണികൃഷ്ണന്‍
തൃക്കാക്കര – ഡോ. ജെ.ജേക്കബ്
തൃപ്പൂണിത്തുറ – എം.സ്വരാജ്
കളമശേരി – പി രാജീവ്
കോതമംഗലം – ആന്റണി ജോണ്‍
കുന്നത്ത്‌നാട് – പി.വി.ശ്രീനിജന്‍
ആലുവ – ഷെല്‍ന നിഷാദ്
എറണാകുളം- ഷാജി ജോര്‍ജ്
………
ഇടുക്കി
ഉടുമ്പന്‍ചോല – എം.എം.മണി
…………
തൃശൂര്‍
ഇരിങ്ങാലക്കുട – ഡോ.ആര്‍.ബിന്ദു
വടക്കാഞ്ചേരി- സേവ്യര്‍ ചിറ്റിലപ്പള്ളി
മണലൂര്‍ – മുരളി പെരുനെല്ലി
ചേലക്കര – കെ.രാധാകൃഷ്ണന്‍
ഗുരുവായൂര്‍ – അക്ബര്‍
പുതുക്കാട് – കെ.കെ. രാമചന്ദ്രന്‍
കുന്നംകുളം – എ.സി.മൊയ്തീന്‍
…………
പാലക്കാട് ജില്ല
തൃത്താല- എം ബി രാജേഷ്
തരൂര്‍- പി.പി.സുമോദ്,
കൊങ്ങാട്- ശാന്തകുമാരി
ഷൊര്‍ണൂര്‍-പി.മമ്മിക്കുട്ടി
ഒറ്റപ്പാലം-പ്രേം കുമാര്‍
മലമ്പുഴ-എ.പ്രഭാകരന്‍
ആലത്തൂര്‍- കെ. ഡി. പ്രസേനന്‍
നെന്മാറ- കെ.ബാബു
…….
വയനാട്
മാനന്തവാടി- ഒ.ആര്‍ കേളു
ബത്തേരി- എം.എസ്.വിശ്വനാഥന്‍

…..
മലപ്പുറം ജില്ല

മലപ്പുറം –  പാലോളി അബ്ദുള്‍ റഹ്മാന്‍
തവനൂര്‍ – കെ.ടി.ജലീല്‍
പൊന്നാനി- പി.നന്ദകുമാര്‍
നിലമ്പൂര്‍-പി.വി.അന്‍വര്‍
താനൂര്‍-അബ്ദുറഹ്മാന്‍
പെരിന്തല്‍മണ്ണ- മുഹമ്മദ് മുസ്തഫ
കൊണ്ടോട്ടി-സുലൈമാന്‍ ഹാജി
മങ്കട- റഷീദലി
വേങ്ങര-ജിജി
വണ്ടൂര്‍- പി.മിഥുന
……
കോഴിക്കോട് ജില്ല
പേരാമ്പ്ര – ടി.പി. രാമകൃഷ്ണന്‍
ബാലുശ്ശേരി : സച്ചിന്‍ ദേവ്
കോഴിക്കോട് നോര്‍ത്ത്-:തോട്ടത്തില്‍ രവീന്ദ്രന്‍
ബേപ്പൂര്‍: പി.എ.മുഹമ്മദ് റിയാസ്
തിരുവമ്പാടി – ലിന്റോ ജോസഫ്
കൊടുവള്ളി – കാരാട്ട് റസാഖ്
കുന്ദമംഗലം- പി.ടി.എ റഹീം
കൊയിലാണ്ടി – കാനത്തില്‍ ജമീല
………
കണ്ണൂര്‍ ജില്ല
ധര്‍മ്മടം -പിണറായി വിജയന്‍
തലശേരി -എ എന്‍ ഷംസീര്‍
പയ്യന്നൂര്‍ -ടി ഐ മധുസൂധനന്‍
കല്യാശേരി -എം വിജിന്‍
അഴിക്കോട് -കെ.വി സുമേഷ്
പേരാവൂര്‍ – സക്കീര്‍ ഹുസൈന്‍
മട്ടന്നൂര്‍ -കെ.കെ.ഷൈലജ
തളിപറമ്പ് -എം.വി ഗോവിന്ദന്‍
……….
കാസര്‍കോട് ജില്ല
ഉദുമ -സി.എച്ച്.കുഞ്ഞമ്പു
തൃക്കരിപ്പൂര്‍ -എം. രാജഗോപാല്‍

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Kerala Election 2021 CPI (M) announces candidates; Announced 83 candidates