കൊച്ചി: ഐ.എസ്.എല്ലില്‍ കരുത്തരായ മുംബൈ എഫ്.സിയെ തകര്‍ത്തുവിട്ടതിന്റെ ആവേശത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍. മറുപടിയില്ലാത്ത മൂന്ന് ഗോളിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം.
മത്സരത്തില്‍ അല്‍വാരോ വാസ്‌കേസിന്റെ തകര്‍പ്പന്‍ പ്രകടനം ബ്ലാസ്റ്റേഴ്‌സിന് ചെറിയ ഊര്‍ജമൊന്നുമല്ല നല്‍കിയത്. അല്‍വാരോ ഒരു ഗോളും നേടിയിരുന്നു.
ഇപ്പോഴിതാ പരിശീലനത്തിനിടയിലെ അല്‍വാരോയുടെ ഒരു തകര്‍പ്പന്‍ വോളി ഗോളിന്റെ വീഡിയോ കൂടെ പങ്കുവെച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. മുംബൈയ്‌ക്കെതിരേയും അല്‍വാരോ വോളിയിലൂടെ ഗോള്‍ നേടിയിരുന്നു.
ഈ രണ്ട് വീഡിയോയും ഒന്നിച്ചാക്കിയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. കുറെ നാളായി മോശം ഫോമിലുള്ള ബ്ലാസ്റ്റേഴ്സ് ഞായറാഴ്ച നടന്ന മത്സരത്തില്‍ കരുത്തരായ മുംബൈയെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചുകെട്ടുകയായിരുന്നു.
ആദ്യ പകുതിയില്‍ അല്‍വാരോ വാസ്‌കേസിനെയും ഹോസെ പെരേര ഡയസിനെയും ബ്ലാസ്റ്റേഴ്സ് അഴിച്ചുവിട്ടു. രണ്ട് വിദേശ സ്ട്രൈക്കര്‍മാരെ വെച്ചുള്ള കളി ബ്ലാസ്റ്റേഴ്സിന് ഗുണം ചെയ്തു.
Content Highlight: Kerala Blasters Alvaro Vazques ISL
