ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ മകളെ തട്ടികൊണ്ടുപോകുമെന്ന ഇ-മെയില്‍ സന്ദേശത്തിനെതിരെ ദല്‍ഹി പൊലീസ് കേസെടുത്തു. അജ്ഞാത ഇ-മെയില്‍ സന്ദേശം അയച്ച വ്യക്തിക്കെതിരെ തിരിച്ചറിയല്‍ നടപടിക്കായ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.
കഴിഞ്ഞ ബൂധനാഴ്ച്ചയായിരുന്നു അരവിന്ദ് കെജരിവാളിന്റെ മകളെ തട്ടികൊണ്ടുപോകുമെന്ന രീതിയില്‍ അജ്ഞാത സന്ദേശം ലഭിച്ചത്.
“”മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് അജ്ഞാതമായ ഒരു ഇ-മെയില്‍ സന്ദേശം ലഭിച്ചു.”ഞങ്ങള്‍ നിങ്ങളുടെ മകളെ തട്ടികൊണ്ടുപോകും.അവളെ സംരക്ഷിക്കാന്‍ കഴിയുന്നതൊക്കെ താങ്കള്‍ക്ക് ചെയ്യാം””. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു
Read Also : അലോക് വര്‍മ്മയ്‌ക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ
സന്ദേശം ലഭിച്ച് മണിക്കുറുകള്‍ക്കകം ഡി.സി.പി ഈ വിവരം അറിയിച്ചു. പിന്നീട് ദല്‍ഹി പൊലീസ് കമ്മീഷണര്‍ അമൂല്യ പട്‌നായിക്കും വിവരം അറിയിച്ചു. പെട്ടെന്ന് തന്നെ പട്‌നായിക് സൈബര്‍സെല്ലില്‍ വിളിച്ച് അന്വേഷിക്കുകയും തുടരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. അന്ന് തന്നെ ദല്‍ഹി പൊലീസ് കെജിവാളിന്റെ മകള്‍ക്ക് വേണ്ടി സുരക്ഷാ ഉദ്യോഗസ്ഥനെ നിയോഗിച്ചു. പോലീസ് പറഞ്ഞു.
മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് ദല്‍ഹി സര്‍ക്കാര്‍ ഈ സന്ദേശം ദല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് കൈമാറി. ഇതുവരെയും ദല്‍ഹി പൊലീസ് വിവരങ്ങള്‍ ഒന്നും നല്‍കിയിട്ടില്ല. ദല്‍ഹി സര്‍ക്കാര്‍ വക്താവ് അറിയിച്ചു.
കെജരിവാളിനെതിരെ മുന്‍പും ഇത്തരത്തിലുള്ള ഭീഷണികള്‍ ഉണ്ടായിട്ടുണ്ട്. സെക്രട്ടറിയേറ്റില്‍ വച്ച് മുന്‍പ് കെജറിവാളിനു നേരെ മുളകുപൊടി എറിഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്. 2014ല്‍ കേജ്രിവാളിന്റെ മകള്‍ എഎപി നേതാവ് അല്‍ക്കാ ലംബ യ്‌ക്കെതിരെ ഫേസ്ബുക്കില്‍ ഒരാള്‍ അപമാനകരമായ പ്രസ്താവന നടത്തിയിരുന്നു.
