ബംഗളുരു: കര്‍ണാടകയില്‍ വധുവിന്റെ സാരിയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് വിവാഹം വേണ്ടെന്നു വച്ച് വരന്റെ കുടുംബം. വിവാഹത്തിന്റെ ചടങ്ങുകള്‍ തുടങ്ങിയതിനു ശേഷമാണ് വരന്റെ കുടുംബം പെണ്‍കുട്ടിയുടെ സാരി പോരെന്ന് പറഞ്ഞ് ബഹളമുണ്ടാക്കിയത്. തര്‍ക്കത്തിനൊടുവില്‍ വിവാഹം വേണ്ടെന്ന് പറഞ്ഞ് വരനും വരന്റെ കുടുംബവും പന്തലില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സംഭവത്തില്‍ വരന്‍ രഘുമാറിനും കുടുംബത്തിനുമെതിരെ കര്‍ണാടക പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. രഘുകുമാറുമായി രണ്ട് വര്‍ഷമായി യുവതി പ്രണയത്തിലായിരുന്നു. രക്ഷിതാക്കളുടെ സമ്മതത്തോടെ വിവാഹ ചടങ്ങുകള്‍ നടക്കുന്നതിനിടയിലാണ് സാരിയുമായി ബന്ധപ്പെട്ട് തര്‍ക്കം ഉടലെടുക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സംഭവത്തിനു ശേഷം ഒളിവില്‍ പോയ വരന്‍ രഘുകുമാറിനെ പൊലീസ് അന്വേഷിച്ചു വരികയാണ്. കുടുംബത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് രഘുകുമാര്‍ ഓടിപ്പോയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച വരനും കുടുംബത്തിനുമെതിരെ കര്‍ശന നടപടി എടുക്കണമെന്ന നിലപാടിലാണ് പെണ്‍കുട്ടിയുടെ കുടുംബം.