കരിക്കിനെ പോലെ മലയാളികളുടെ ഇടയില്‍ ഇത്രയും സ്വാധിനം സൃഷ്ടിച്ച മറ്റ് ഒരു യൂട്യൂബ് ചാനലും ഇല്ല എന്നത് നിസംശയം പറയാം. കരിക്കിന്റെ ഓരോ പുതിയ വീഡിയോയും വന്‍ ഹിറ്റുമാണ്. കുറെ നാളുകളായി കരിക്കിന്റെ പുതിയൊരു വീഡിയോ വന്നിട്ട്. ഇനി എന്നാണ് കരിക്കിന്റെ പുതിയ വീഡിയോ വരിക എന്ന കാത്തിരിപ്പിലായിരുന്നു ആരാധകര്‍.
ഇപ്പോള്‍ ഇതാ ക്രിസ്മസ് സമ്മാനമായി പുതിയ വീഡിയോ നാളെ റീലീസ് ചെയ്യും എന്ന് അറിയിച്ചിരിക്കുകയാണ് കരിക്ക് ടീം. ഡിസംബര്‍ ആദ്യ വാരം തന്നെ കരിക്ക് ഡിസംബറില്‍ റീലീസ് ചെയ്യാന്‍ പോകുന്ന വീഡിയോയുടെ പോസ്റ്റര്‍ പുറത്തു വിട്ടിരുന്നു എന്നാല്‍ എന്ന് റീലീസ് ഉണ്ടാകും എന്ന് വ്യക്തമാക്കിയിരുന്നില്ല.
കലക്കാച്ചി എന്ന് പേരിട്ടിരിക്കുന്ന വീഡിയോ നാളെ ഉച്ചക്ക് 12 മണിക്ക് ആവും കരിക്കിന്റെ യൂട്യൂബ് ചാനലിലൂടെ റീലീസ് ചെയ്യുക. വീഡിയോയുടെ പ്രൊമോയും റീലീസ് തിയ്യതിക്ക് ഒപ്പം കരിക്ക് പുറത്തുവിട്ടിട്ടുണ്ട്. കരിക്കിലെ തന്നെ കിരണ്‍ വിയ്യത് ഒരു കാറിലേക്ക് വന്നു നോക്കുന്നതാണ് പ്രൊമോയില്‍ ഉള്ളത്.
