തിരുവനന്തപുരം: വിദുര ദേവിയോട് വിദ്വാരി ക്ഷേത്രത്തില്‍ മനുഷ്യ രക്തം കൊണ്ട് ദേവിയെ കുളിപ്പിക്കുന്ന ചടങ്ങ് ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്രാകൃതമായ ഈ ആചാരം തടയാന്‍ ജില്ലാ കലക്ടര്‍ക്കും റൂറല്‍ എസ്.പിക്കും നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.

ക്ഷേത്രത്തിലെ കാളിയൂട്ടിനോടനുബന്ധിച്ച് മനുഷ്യരക്തം സിറിഞ്ചിലൂടെ എടുത്ത് കാളിയെ കുളിപ്പിക്കുന്ന ചടങ്ങിലാണ് മന്ത്രിയുടെ ഇടപെടല്‍.
നരബലിയും മൃഗബലിയും അടക്കമുള്ള അനാചാരങ്ങള്‍ നവോത്ഥാന മുന്നേറ്റത്തില്‍ ഉപേക്ഷിച്ച കേരളത്തിലാണ് അസംബന്ധ ആചാരങ്ങളുടെ തിരിച്ചുവരവിനുള്ള ശ്രമം നടത്തുന്നത്. പ്രാകൃതമായ ആചാരങ്ങളുടെ ആവര്‍ത്തനത്തിനുള്ള ശ്രമം കേരളത്തിനാകെ അപമാനവും അപകടകരവുമാണ് മന്ത്രി പറഞ്ഞു.


Related: മനുഷ്യരക്തം കൊണ്ട് കാളിയൂട്ട്; പ്രാകൃതാചാരത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കി ക്ഷേത്രക്കമ്മിറ്റി


പ്രാകൃതമായ അനാചാരങ്ങള്‍ മടക്കി കൊണ്ടുവരാനുളള നീക്കങ്ങളെ എന്ത് വില കൊടുത്തും ചെറുത്തേ മതിയാകൂ. അനാചാരങ്ങളുടെ നടത്തിപ്പിന് ഒരു വര്‍ഗീയ സംഘടനയുടെ പിന്തുണ ഉണ്ടെന്ന വിവരവും ലഭിച്ചിട്ടുണ്ട്. ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ ജനങ്ങളൊന്നാകെ ഇത്തരം അനാചാരങ്ങള്‍ക്കും പ്രാകൃത അനുഷ്ഠാനങ്ങള്‍ക്കും എതിരെ രംഗത്തു വരണം. പ്രസ്തുത ക്ഷേത്രം രക്താഭിഷേകം അടക്കം നിരവധി അനാചാരങ്ങളുടെ കേന്ദ്രമാണെന്ന പരാതിയുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മനുഷ്യ രക്തം കൊണ്ട് കാളിയെ കുളിപ്പിക്കുന്ന തികച്ചും പ്രാകൃതമായ ആചാരം തിരുവനന്തപുരം ജില്ലയിലെ വിതുര ദേവിയോട് വിദ്വാരി…

Posted by Kadakampally Surendran on Tuesday, 6 March 2018