ബെംഗളൂരു: വര്‍ഗീയ പരാമര്‍ശം നടത്തിയ എ.ഐ.എം.ഐ.എം നേതാവ് വാരിസ് പത്താനെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തു. കര്‍ണാടകയിലെ കലബുര്‍ഗിയിലാണ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്.

ഇന്ത്യന്‍ പീനല്‍ കോഡിലെ 117, 153, 153 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഒരു സ്വകാര്യ അഭിഭാഷകന്റെ പരാതിയിന്മേലാണ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്. ‘ഞങ്ങള്‍ 15 കോടിയേ ഉള്ളുവെങ്കിലും 100 കോടിയേക്കാള്‍ ശക്തിയുണ്ട്. 100 കോടി വരുന്ന ഭൂരിപക്ഷത്തെ മറികടക്കാനുള്ള ശക്തി ഞങ്ങള്‍ക്കുണ്ട്” എന്നായിരുന്നു വാരിസ് പത്താന്റെ പ്രസ്താവന.

കോണ്‍ഗ്രസ് നേതാവ് ഹുസൈന്‍ ദല്‍വായി, എന്‍.സി.പി നേതാവ് നവാബ് മാലിക് തുടങ്ങി നിരവധി നേതാക്കള്‍ പത്താന്റെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജിന്നയാണ് ഇത്തരത്തില്‍ സംസാരിച്ചിട്ടുള്ളത്. ഇനിയൊരു ജിന്ന കൂടി ഇവിടെ ജനിക്കാന്‍ പാടില്ലെന്ന കാര്യം അവര്‍ ഓര്‍ക്കണം. ഹിന്ദുക്കളായാലും മുസ്‌ലിങ്ങളായാലും അവരാരും തന്നെ ജിന്നയില്‍ വിശ്വസിക്കുന്നില്ല എന്നായിരുന്നു കോണ്‍ഗ്രസ് നേതാവായ ഹുസൈന്‍ ദല്‍വായി പറഞ്ഞത്.

അടുത്തിടെ എ.ഐ.എം.ഐ.എം, ബി.ജെ.പി നേതാക്കള്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങള്‍ ഇരുപാര്‍ട്ടികളും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണോ എന്നാണ് എന്‍.സി.പി നേതാവ് നവാബ് മാലിക് ചോദിച്ചത്.

കലബുര്‍ഗിയില്‍ വെച്ച് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന റാലിയിലായിരുന്നു വാരിസ് പത്താന്റെ വര്‍ഗീയ പരാമര്‍ശം.