മലപ്പുറം: സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന് ബ്രിട്ടിഷുകാര്‍ വധശിക്ഷ വിധിച്ച വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഒരു കലാപകാരി മാത്രമാണെന്ന് ചിലര്‍ക്ക് തോന്നുന്നത് ഡല്‍ഹൗസിയുടെ പ്രേതം കയറിയത് കൊണ്ടാണെന്ന് കെ. മുരളീധരന്‍ എം.പി. രാജ്യത്തെ ചിലര്‍ക്ക് ഡല്‍ഹൗസി പ്രഭുവിന്റെ പ്രേതം കയറിയിരിക്കുകയാണെന്നും സംസ്ഥാനത്തെ മുന്‍ ഡി.ജി.പിയെ വരെ അത് ആവേശിപ്പിച്ചിരിക്കുകയാണൈന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി ഒ.ബി.സി വിഭാഗം സംഘടിപ്പിച്ച വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി രക്തസാക്ഷി അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അനുസ്മരണ പരിപാടി അറിഞ്ഞത് മുതല്‍ ചിലര്‍ അതിനെതിരെ പ്രചരണം നടത്തി. തനിക്കും സംഘാടകര്‍ക്കും വാട്‌സ്ആപ്പില്‍ അത്തരം പരിഹാസ സന്ദേശങ്ങള്‍ കിട്ടി. ഒരു മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ വരെ ആ ശൃംഖല നീണ്ടു കിടക്കുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കുഞ്ഞഹമ്മദ് കലാപകാരിയെന്ന് പറയുന്നവര്‍ ചരിത്രം പഠിക്കാത്തവരാണ്. വധശിക്ഷ വിധിച്ച സമയത്ത് പിന്നില്‍ നിന്ന് വെടിവെക്കരുത്, മുന്നില്‍ നിന്ന് വെടിവെക്കണമെന്ന് പറഞ്ഞാണ് ആ ധീരദേശാഭിമാനി വിട പറഞ്ഞതെന്നും മുരളീധരന്‍ പറഞ്ഞു.

130 കോടിയിലധിക ജനങ്ങള്‍ ജീവിക്കുന്ന രാജ്യത്ത് ഒന്നര കോടിയുള്ള ആര്‍.എസ്.എസുകാര്‍ ഇവിടം വിട്ട് പോയാല്‍ ഇവിടെ സമാധാനവും ശാന്തിയുമുണ്ടാകും. അന്റാര്‍ട്ടിക്കയിലേക്ക് പോയി അവിടെ ഹിന്ദുരാഷ്ട്രം പണിതാല്‍ മതിയെന്നും മുരളീധരന്‍ പറഞ്ഞു.